സിറ്റി ക്ലബ് യാംബു ക്രിക്കറ്റ് ടൂർണമെന്റ് ആഗസ്റ്റ് 28, 29 തീയതികളിൽ
text_fieldsസിറ്റി ക്ലബ്ബ് യാംബു സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെന്റിന്റെ ജേഴ്സി പ്രകാശനം അബ്ദുൽ ഹമീദ് അറാട്കോ നിർവഹിക്കുന്നു
യാംബു: സിറ്റി ക്ലബ് യാംബുവിന്റെ നേതൃത്വത്തിൽ പ്രമുഖ ക്രിക്കറ്റ് ടീമുകളെ പങ്കെടുപ്പിച്ച് ആഗസ്റ്റ് 28, 29 തീയതികളിൽ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നതായി സംഘാടകർ അറിയിച്ചു. ‘സൗത്ത് ഇന്ത്യൻ പ്രീമിയർ ലീഗ് 2025 സീസൺ 1’ എന്ന പേരിൽ നടക്കുന്ന മത്സരത്തിന് യാംബുവിലെ റദ് വ ഫ്ലഡ് ലിറ്റ് സ്റ്റേഡിയമാണ് വേദിയാകുന്നത്.
ടൂർണമെന്റിന്റെ ഔദ്യോഗിക ജഴ്സി പ്രകാശനം യാംബു അൽ ഹിജ്ജി ഹോട്ടലിൽ നടന്നു. ക്ലബ് പ്രതിനിധികളും സ്പോൺസർമാരും പ്രത്യേകം ക്ഷണിക്കപ്പെട്ടവരും ചടങ്ങിൽ സംബന്ധിച്ചു. യാംബു ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ ചെയർമാൻ അബ്ദുൽ ഹമീദ് അറാട്കോ ജേഴ്സി പ്രകാശനം നിർവഹിച്ചു. നാസർ നടുവിൽ, ശങ്കർ എളങ്കൂർ, മോനിഷ് തുടങ്ങി യാംബുവിലെ വിവിധ സാംസ്കാരിക, കായിക സംഘടനാ നേതാക്കൾ സംസാരിച്ചു.
സിറ്റി ക്ലബ് യാംബു ആദ്യമായി സംഘടിപ്പിക്കുന്ന ടൂർണമെന്റിൽ പന്ത്രണ്ട് ടീമുകൾ ഏറ്റുമുട്ടും. ടൂർണമെന്റിലെ വിജയികൾക്കും റണ്ണേഴ്സ് അപ്പിനും കാഷ് പ്രൈസുകളും ട്രോഫികളും സമ്മാനിക്കും. ക്ലബ് പ്രതിനിധികളായ ഫറൂക്ക് കാസർകോട്, അഷറഫ് മംഗലാപുരം, ആസിഫ് പെരിന്തൽമണ്ണ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

