സിറ്റി ക്ലബ് യാംബു ക്രിക്കറ്റ് ടൂർണമെന്റ് ഫ്രൻസ് ഉംലജ് ടീം ജേതാക്കൾ
text_fieldsസിറ്റി ക്ലബ് യാംബു സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിൽ
ജേതാക്കളായ ഫ്രൻസ് ഉംലജ് ടീം ട്രോഫിയുമായി
യാംബു: സിറ്റി ക്ലബ് യാംബുവിന്റെ നേതൃത്വത്തിൽ 'സൗത്ത് ഇന്ത്യൻ പ്രീമിയർ ലീഗ് 2025 സീസൺ ഒന്ന്' എന്ന പേരിൽ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിൽ ഫ്രൻസ് ഉംലജ് ടീം ജേതാക്കളായി. യാംബുവിലെ റദ് വ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സുൽത്താൻ ബ്രദേഴ്സ് ടീമിനെ പരാജയപ്പെടുത്തിയാണ് ഫ്രൻസ് ഉംലജ് ടീം വിജയികളായത്.
യാംബുവിലെ വിവിധ സ്ഥാപനങ്ങളായ എ.ആർ എൻജിനീയർ ആൻഡ് എച്ച്.എം.ആർ കോൺട്രാക്ടിങ് കമ്പനി, എം.ടെക്, താജ് റെസ്റ്റാറന്റ്, ഹെക്നെസ് ക്യാമ്പ് ആൻഡ് കോൺട്രാക്ടിങ് എന്നിവർ നൽകുന്ന വിവിധ ട്രോഫികൾക്കും പ്രൈസ് മണിക്കും വേണ്ടി നടന്ന മത്സരത്തിൽ പ്രമുഖരായ 12 ടീമുകൾ മാറ്റുരച്ചു.
എച്ച്.എം ആർ മാനേജിംഗ് ഡയറക്ടർ നൗഫൽ കാസർകോട്, അറാട്കോ മാനേജിംഗ് ഡയറക്ടർ അബ്ദുൽ ഹമീദ് എന്നിവർ ചേർന്ന് മത്സരം ഉദ്ഘാടനം ചെയ്തു. വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക സംഘടന പ്രതിനിധികളായ നാസർ നടുവിൽ (കെ.എം.സി.സി), അബ്ദുന്നാസർ കുറകത്താണി (ഒ.ഐ.സി.സി), ബിഹാസ് കരുവാരക്കുണ്ട് (നവോദയ), ഇബ്രാഹീം കുട്ടി പുലത്ത്, അബ്ദുൽ കരീം പുഴക്കാട്ടിരി (വൈ.ഐ.എഫ്.എ), നിയാസ് യൂസുഫ് (മീഡിയവൺ), ആസിഫ് പെരിന്തൽമണ്ണ (ഹെക്നസ്), ശങ്കർ എളങ്കൂർ (ഒ.ഐ.സി.സി), നിസാർ (ബുർജ് അൽ ഷാഹിം), ജാഫർ (പെപ്പർ പാലസ്), സുനീർ തിരുവനന്തപുരം (അറാട്കോ) എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. വിജയികൾക്കുള്ള ട്രോഫികളും പ്രൈസ് മണിയും എച്ച്.എം.ആർ നൗഫൽ, അബ്ദുൽ ഹമീദ് അറാട്കോ, അക്ബർ തിരൂർ (താജ് റെസ്റ്റാറന്റ്) എന്നിവർ വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

