Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമദീനയിൽ സിറ്റി ബസ്​...

മദീനയിൽ സിറ്റി ബസ്​ പദ്ധതി; കരാർ ഒപ്പിട്ടു

text_fields
bookmark_border
മദീനയിൽ സിറ്റി ബസ്​ പദ്ധതി; കരാർ ഒപ്പിട്ടു
cancel
camera_alt

മ​ദീ​ന​യി​ൽ സി​റ്റി ബ​സ് പ​ദ്ധ​തി​ക്കാ​യു​ള്ള ക​രാ​ർ ഒ​പ്പി​ട​ൽ ച​ട​ങ്ങ്

അ​ബ്​​ദു​റ​ഹ്​​മാ​ൻ തു​റ​ക്ക​ൽ

ജി​ദ്ദ: പു​ണ്യ​ന​ഗ​ര​മാ​യ മ​ദീ​ന​യി​ൽ സി​റ്റി ബ​സ് പ​ദ്ധ​തി​ക്കാ​യു​ള്ള ക​രാ​ർ ഒ​പ്പി​ട്ടു. മ​ദീ​ന ഗ​വ​ർ​ണ​റും പ്ര​വി​ശ്യ വി​ക​സ​ന അ​തോ​റി​റ്റി​യു​ടെ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​നു​മാ​യ അ​മീ​ർ ഫൈ​സ​ൽ ബി​ൻ സ​ൽ​മാ​ൻ ബി​ൻ അ​ബ്ദു​ൽ അ​സീ​സി​‍െൻറ​യും പൊ​തു​ഗ​താ​ഗ​ത അ​തോ​റി​റ്റി പ്ര​സി​ഡ​ൻ​റ്​ ഡോ. ​റു​മൈ​ഹ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ റു​മൈ​ഹി​‍െൻറ​യും സാ​ന്നി​ധ്യ​ത്തി​ലാ​ണ് സൗ​ദി പ​ബ്ലി​ക് ട്രാ​ൻ​സ്‌​പോ​ർ​ട്ട് ക​മ്പ​നി​യു​മാ​യി​ (സാ​പ്‌​റ്റ്‌​കോ) മ​ദീ​ന​യി​ലെ എ​ല്ലാ സു​പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളും ഉ​ൾ​ക്കൊ​ള്ളു​ന്ന അ​ഞ്ചു​ വ​ർ​ഷ​ത്തേ​ക്കു​ള്ള സി​റ്റി ബ​സ്​ ക​രാ​ർ ഒ​പ്പി​ട​ൽ ച​ട​ങ്ങ്​ ന​ട​ന്ന​ത്.

മേ​ഖ​ല വി​ക​സ​ന അ​തോ​റി​റ്റി സി.​ഇ.​ഒ എ​ൻ​ജി. ഫ​ഹ​ദ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ​ബ​ലീ​ഹു​ഷ്, സാ​പ്‌​റ്റ്‌​കോ സി.​ഇ.​ഒ എ​ൻ​ജി. ഖാ​ലി​ദ് അ​ൽ​ഹു​ഖൈ​ൽ എ​ന്നി​വ​രാ​ണ്​ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച​ത്.

മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ മ​ദീ​ന​യി​ലെ പൊ​തു​ഗ​താ​ഗ​ത സേ​വ​ന സം​വി​ധാ​നം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ലൂ​ടെ പ്ര​വി​ശ്യാ വി​ക​സ​ന അ​തോ​റി​റ്റി കൈ​വ​രി​ച്ച തു​ട​ർ​ച്ച​യാ​യ നേ​ട്ട​ങ്ങ​ളെ മ​ദീ​ന ഗ​വ​ർ​ണ​ർ ച​ട​ങ്ങി​ൽ പ്ര​ശം​സി​ച്ചു. ഒ​ട്ടു​മി​ക്ക പ്ര​ദേ​ശ​ങ്ങ​ളും പ്ര​ധാ​ന റോ​ഡു​ക​ളും ഉ​ൾ​ക്കൊ​ള്ളു​ന്ന ബ​സ് സ​ർ​വി​സ്​ ഒ​രു​ക്കേ​ണ്ട​തി​‍െൻറ പ്രാ​ധാ​ന്യം ഗ​വ​ർ​ണ​ർ എ​ടു​ത്തു​പ​റ​ഞ്ഞു. മ​സ്​​ജി​ദു​ന്ന​ബ​വി​യു​മാ​യി ബ​ന്ധി​പ്പി​ച്ച്​ മ​ദീ​ന​യു​ടെ മു​ഴു​വ​ൻ ഭാ​ഗ​ങ്ങ​ളെ​യും ബ​സ്​ സ​ർ​വി​സി​ലൂ​ടെ ബ​ന്ധി​പ്പി​ക്കാ​നാ​ണ്​ പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​ത്. പൊ​തു​ഗ​താ​ഗ​ത സേ​വ​ന​ങ്ങ​ളു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ സ​ർ​ക്കി​ൾ വി​പു​ലീ​ക​രി​ക്കും. പ്ര​ധാ​ന തെ​രു​വു​ക​ളി​ലും സെ​ൻ​ട്ര​ൽ ഏ​രി​യ​യി​ലും ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കും.

2030​‍െൻ​റ ല​ക്ഷ്യ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി സേ​വ​നം വി​പു​ലീ​ക​രി​ക്കു​ന്ന​തി​നും ഗ​താ​ഗ​ത പ​ദ്ധ​തി​ക​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നും വാ​ഹ​ന​പു​ക​യു​ടെ ഫ​ല​മാ​യു​ണ്ടാ​കു​ന്ന പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണ​ത്തി​‍െൻറ തോ​ത് കു​റ​ക്കു​ന്ന​തി​നും പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന്​​ ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു.

മ​ദീ​ന​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന​തി​ന്​ ഉ​യ​ർ​ന്ന ഗു​ണ​നി​ല​വാ​ര​വും സു​ര​ക്ഷ​യും അ​നു​സ​രി​ച്ച് സേ​വ​നം ന​ൽ​കാ​നു​ള്ള സാ​പ്​​റ്റ്​​കോ സ​ജ്ജ​മാ​ണെ​ന്ന്​ സി.​ഇ.​ഒ എ​ൻ​ജി. ഖാ​ലി​ദ് അ​ൽ​ഹു​ഖൈ​ൽ പ​റ​ഞ്ഞു. രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ ദേ​ശീ​യ റോ​ഡ്​ ഗ​താ​ഗ​ത സം​വി​ധാ​ന​മാ​ണ്​ സാ​പ്​​റ്റ്​​കോ. 44 വ​ർ​ഷ​ത്തി​ലേ​റെ​യു​ള്ള അ​നു​ഭ​വ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി ക​മ്പ​നി​ക്ക്​ കീ​ഴി​ലെ ബ​സു​ക​ൾ സ​ർ​വി​സ്​ ന​ട​ത്തു​മെ​ന്നും സി.​ഇ.​ഒ പ​റ​ഞ്ഞു.

തീ​ർ​ഥാ​ട​ക​രു​ടെ​യും മ​ദീ​ന​യി​ലെ ജ​ന​ങ്ങ​ളു​ടെ​യും സ​ഞ്ചാ​രം സു​ഗ​മ​മാ​ക്കു​ന്ന​തി​ന് പ​ദ്ധ​തി ഫ​ല​പ്ര​ദ​മാ​യി സ​ഹാ​യി​ക്കു​മെ​ന്ന് തീ​ർ​ഥാ​ട​ക​ർ​ക്കാ​യു​ള്ള ആ​തി​ഥേ​യ പ്രോ​ഗ്രാം സി.​ഇ.​ഒ എ​ൻ​ജി. അ​ബ്​​ദു​റ​ഹ്​​മാ​ൻ ബി​ൻ ഫാ​റൂ​ഖ് അ​ദ്ദാ​സ് പ​റ​ഞ്ഞു. മ​ദീ​ന​യി​ലെ നാ​ല് ദി​ക്കു​ക​ളെ​യും പ്ര​വാ​ച​ക പ​ള്ളി​യി​ലൂ​ടെ ബ​ന്ധി​പ്പി​ക്കു​ന്ന 106 പ്ര​ധാ​ന സ്റ്റോ​പ്പു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന, നാ​ല്​ പ്ര​ധാ​ന ട്രാ​ക്കു​ക​ളാ​ണ് സി​റ്റി ബ​സ് പ​ദ്ധ​തി​യി​ലു​ള്ള​ത്. മൊ​ത്തം 27 ബ​സു​ക​ൾ സ​ർ​വി​സ്​ ന​ട​ത്തും. റ​മ​ദാ​നി​ൽ ബ​സു​ക​ളു​ടെ എ​ണ്ണം 40 ആ​യി വ​ർ​ധി​പ്പി​ക്കും.

കൂ​ടാ​തെ ഇ​ല​ക്ട്രോ​ണി​ക് പേ​മെൻറ്​ സം​വി​ധാ​ന​ങ്ങ​ളും സെ​ൽ​ഫ് സെ​യി​ൽ ഉ​പ​ക​ര​ണ​ങ്ങ​ളു​മു​ണ്ടാ​കും. ആ​ക​ർ​ഷ​ക​മാ​യ നി​ര​ക്കി​ലാ​കും​ സി​റ്റി ബ​സ് സ​ർ​വി​സെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​സ്​​ജി​ദു​ന്ന​ബ​വി​യി​ലേ​ക്കു​ള്ള യാ​ത്ര എ​ളു​പ്പ​മാ​ക്കാ​ൻ 10 വ​ർ​ഷം മു​മ്പ്​ ആ​രം​ഭി​ച്ച ഫ്രീ​ക്വ​ൻ​സി ഗ​താ​ഗ​ത സേ​വ​ന സം​വി​ധാ​ന​ത്തി​‍െൻറ വി​പു​ലീ​ക​ര​ണ​മാ​ണ് മ​ദീ​ന ബ​സ് പ​ദ്ധ​തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:projectcity buscity bus project
News Summary - City bus project in Madinah; The contract was signed
Next Story