പ്രേക്ഷകരുടെ ബാഹുല്യം, തിയേറ്ററുകളുടെ എണ്ണക്കുറവ്
text_fieldsറിയാദ്: സൗദിയിൽ സിനിമയെത്താൻ സഹിച്ച കാത്തിരിപ്പ് ടിക്കറ്റ് കിട്ടാൻ നേരിടുന്ന പ്രയാസത്തോളം കഠിനമായിരുന്നില്ലെന്ന് ചലച്ചിത്രപ്രേമികൾ. ദിവസങ്ങളോളം ടിക്കറ്റിന് വേണ്ടി ശ്രമിച്ച് പരാജയപ്പെട്ട പ്രേക്ഷകെൻറ പ്രതികരണമാണിത്. മൂന്നര പതിറ്റാണ്ടിന് ശേഷം രാജ്യത്ത് സിനിമയെത്തിയപ്പോൾ തിരതല്ലിയ ആവേശം ടിക്കറ്റിനുവേണ്ടിയുള്ള ആദ്യശ്രമത്തിൽ തന്നെ നിരാശയിൽ കൊഴിയുന്നു. ടിക്കറ്റിന് വേണ്ടി പിടിയും വലിയുമാണ്. സിനിമക്ക് പ്രവേശനാനുമതി ലഭിച്ച ഇൗ വർഷം റിയാദിലാണ് ആദ്യ തിയേറ്ററുകൾ തുറന്നത്. കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിലെ എ.എം.സിയും റിയാദ് പാർക്ക് മാളിലെ വോക്സും. രണ്ടിടത്തും നിരവധി സ്ക്രീനുകളും അവയിലെല്ലാം സിനിമകളുമുണ്ടെങ്കിലും ടിക്കറ്റുകൾ ദിവസങ്ങൾക്ക് മുേമ്പ ബുക്ക് ചെയ്യപ്പെടുകയാണ്. ദിവസങ്ങൾൾക്ക് ശേഷം കാണാൻ പോകുന്ന സിനിമയുടെ ടിക്കറ്റിന് ഇന്നേ ശ്രമം തുടങ്ങേണ്ട സ്ഥിതി. അതും പലതവണ ശ്രമിക്കണം.
ദിവസങ്ങളോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് തനിക്കും സുഹൃത്തുക്കൾക്കും ടിക്കറ്റ് തരപ്പെടുത്താൻ കഴിഞ്ഞതെന്ന് ലത്തീഫ അൽദോസരി എന്ന സർവകലാശാല വിദ്യാർഥി പ്രാദേശിക മാധ്യമത്തോട് പറഞ്ഞു. തനിക്കും കുടുംബത്തിനും വേണ്ടി ടിക്കറ്റ് ബുക്കു ചെയ്യാൻ നടത്തേണ്ടിവന്ന കഠിനശ്രമത്തെ കുറിച്ച് മോന ഖാലിദ് എന്ന ഗവൺമെൻറ് ഡോക്ടറും മാധ്യമങ്ങളോട് പ്രതികരിച്ചു. ഇരു തിയേറ്ററുകളിലും ബുക്ക് ചെയ്യുന്ന ടിക്കറ്റുകളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്. എ.എം.സിയിൽ പരമാവധി ഒരാൾക്ക് ആറ് ടിക്കറ്റേ ബുക്ക് ചെയ്യാനാകൂ. വോക്സിൽ 10ഉം. രാജ്യത്ത് കൂടുതൽ തിയേറ്ററുകളുണ്ടാവണമെന്നാണ് പ്രേക്ഷകരുടെ ഇൗ തിരക്ക് ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
