Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൈ​ൻ​മാ​ക്സ് കേ​ര​ള...

സൈ​ൻ​മാ​ക്സ് കേ​ര​ള പ്രീ​മി​യ​ർ ലീ​ഗ്: ട്രോ​ഫി​ക​ൾ പ്ര​കാ​ശ​നം ചെ​യ്തു

text_fields
bookmark_border
കേ​ര​ള പ്രീ​മി​യ​ർ ലീ​ഗ് ടൂ​ർ​ണ​മെൻറ്
cancel
camera_alt

കേ​ര​ള പ്രീ​മി​യ​ർ ലീ​ഗ് ടൂ​ർ​ണ​മെൻറ്​ ട്രോ​ഫി പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ​നി​ന്ന്​

റി​യാ​ദ്​: ആ​ഷ​സ് ക്രി​ക്ക​റ്റ് ക്ല​ബ് റി​യാ​ദ് സം​ഘ​ടി​പ്പി​ക്കു​ന്ന ഒ​ന്നാ​മ​ത് സൈ​ൻ​മാ​ക്സ് കേ​ര​ള പ്രീ​മി​യ​ർ ലീ​ഗ് ടൂ​ർ​ണ​മെൻറ്​ ട്രോ​ഫി​ക​ൾ പ്ര​കാ​ശ​നം ചെ​യ്തു.

10 ടീ​മു​ക​ൾ ജി​ല്ലാ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ടൂ​ർ​ണ​മെൻറി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. ടൂ​ർ​ണ​മെൻറ് റി​യാ​ദ് എ​ക്സി​റ്റ് 18ലെ ​കെ.​സി.​എ, എം.​സി.​എ, ടെ​ക്സ ഫ്ല​ഡ്‌​ലി​റ്റ് സ്​​റ്റേ​ഡി​യ​ങ്ങ​ളി​ൽ ഈ ​മാ​സം 14, 15 തീ​യ​തി​ക​ളി​ൽ പ​ക​ലും രാ​ത്രി​യു​മാ​യി ന​ട​ക്കും. അ​ഞ്ചു ടീ​മു​ക​ളു​ള്ള ര​ണ്ടു ഗ്രൂ​പ്പു​ക​ളി​ലാ​യി ലീ​ഗ് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ടീ​മു​ക​ൾ ഏ​റ്റു​മു​ട്ടു​ക.

സൈ​ൻ​മാ​ക്സ് മാ​നേ​ജി​ങ് പാ​ർ​ട്ണ​ർ ഹ​ബീ​ബ് അ​ബൂ​ബ​ക്ക​ർ കാ​ൻ​റീ​ൻ ഇ​ന്ത്യ​ൻ റ​സ്​​റ്റാറ​ൻ​റ്​ ചീ​ഫ് ഷെ​ഫ് വി​പി​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് ഒ​ന്നാം സ്ഥാ​ന​ക്കാ​ർ​ക്കു​ള്ള ട്രോ​ഫി പ്ര​കാ​ശ​നം ചെ​യ്​​തു. ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്കു​ള്ള ട്രോ​ഫി​യും വ്യ​ക്തി​ഗത മി​ക​വ്​ പു​ല​ർ​ത്തു​ന്ന​വ​ർ​ക്കു​ള്ള ട്രോ​ഫി​ക​ളും എം.​കെ. ഫു​ഡ് എം.​ഡി റ​ഹ്​​മാ​ൻ മു​ന​മ്പ​ത്ത്, ദ​ന ട്രേ​ഡി​ങ്ങ് ക​മ്പ​നി പ്ര​തി​നി​ധി നി​സാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് പ്ര​കാ​ശ​നം ചെ​യ്​​തു. കെ.​സി.​എ പ്ര​സി​ഡ​ൻ​റ്​ ഷാ​ബി​ൻ ജോ​ർ​ജ്, കെ.​സി.​എ ഗ്രൗ​ണ്ട് ഇ​ൻ​ചാ​ർ​ജ് ന​ജീം അ​യ്യൂ​ബ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ടൂ​ർ​ണ​മെൻറ്​ ഫി​ക്‌​സ്​​ച​ർ കു​മാ​ർ സെ​ൽ​വ​െൻറ നേ​തൃ​ത്വ​ത്തി​ൽ പു​റ​ത്തി​റ​ക്കി. ടീ​മു​ക​ൾ​ക്കു​ള്ള ജ​ഴ്സി​ക​ൾ ഫ​ഹ​ദ് മു​ഹ​മ്മ​ദ്, സു​ബൈ​ർ സി​ൽ​വ​ർ​സ്​​റ്റാ​ർ, ര​ഞ്ജി​ത്ത് അ​ന​സ്, സ​മീ​ർ ഐ​ലീ​ഡ്, അ​ഷ്‌​റ​ഫ് കാ​ൻ​റീ​ൻ റ​സ്​​റ്റാറ​ൻ​റ്, റ​ഹ്​​മാ​ൻ മു​ന​മ്പ​ത്, നി​സാ​ർ തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്ന് ടീം ​ക്യാ​പ്റ്റ​ന്മാ​ർ​ക്ക്​ കൈ​മാ​റി.

ഗ്രൂ​പ് എ​യി​ൽ ഇ​ഹാ​ൻ അ​ൽ-​അ​റേ​ബ്യ ട്രി​വാ​ൻ​ഡ്രം, ഗ്ലോ​ബ്‌​വി​ൻ മ​ല​പ്പു​റം, സൂ​പ്പ​ർ സ്‌​ട്രൈ​ക്കേ​ഴ്‌​സ് തൃ​ശൂ​ർ, കാ​ലി​ക്ക​റ്റ് ഇ​ല​വ​ൻ കോ​ഴി​ക്കോ​ട്, ഹാ​ട്രി​ക് പ​ത്ത​നം​തി​ട്ട എ​ന്നീ ടീ​മു​ക​ളും ഗ്രൂ​പ്പ് ബി​യി​ൽ കൊ​ച്ചി​ൻ വാ​രി​യ​ഴ്സ്, ആ​ഷ​സ് കൊ​ല്ലം, കി​യോ​സ്‌ ക​ണ്ണൂ​ർ, ഫോ​ർ​ട്ട് ബോ​യ്സ് ട്രി​വാ​ൻ​ഡ്രം, കെ.​എ​ൽ 14 കാ​സ​ർ​കോ​ട്​ എ​ന്നീ ടീ​മു​ക​ളും പ​ര​സ്പ​രം മ​ത്സ​രി​ക്കും.

ഗ്രൂ​പ് എ​യി​ലെ ഒ​ന്നാം സ്ഥാ​ന​ക്കാ​ർ ഗ്രൂ​പ്പ് ബി​യി​ലെ ര​ണ്ടാം സ്ഥാ​ന​ക്കാ​രു​മാ​യും ഗ്രൂ​പ് ബി​യി​ലെ ഒ​ന്നാം സ്ഥാ​ന​ക്കാ​ർ ഗ്രൂ​പ് എ​യി​ലെ ര​ണ്ടാം സ്ഥാ​ന​ക്കാ​രു​മാ​യും ഈ ​മാ​സം 15ന്​ ​വൈ​കീ​ട്ട് ന​ട​ക്കു​ന്ന സെ​മി​ഫൈ​ന​ലി​ൽ ടെ​ക്സ ഫ്ല​ഡ്​​ലി​റ്റ്​ സ്​​റ്റേ​ഡി​യ​ത്തി​ൽ മ​ത്സ​രി​ക്കും. ഫൈ​ന​ലും അ​ന്ന് ത​ന്നെ ന​ട​ക്കും.

പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ ടൂ​ർ​ണ​മെൻറ്​ ക​മ്മി​റ്റി മെ​ംബ​ർ ഫ​ഹ​ദ് മു​ഹ​മ്മ​ദ് സ്വാ​ഗ​ത​വും ക​ൺ​വീ​ന​ർ ഹു​സൈ​ൻ അ​ലി ന​ന്ദി​യും പ​റ​ഞ്ഞു. എം.​പി. ഷ​ഹ്ദാ​ൻ പ​രി​പാ​ടി​യു​ടെ അ​വ​താ​ര​ക​നാ​യി. ഷ​ജി​ൽ സാ​ങ്കേ​തി​ക വി​ഭാ​ഗ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia News
News Summary - Cinemax Kerala Premier League- Trophies announced
Next Story