Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ സിനിമ വരും...

സൗദിയിൽ സിനിമ വരും -അഹ്​മദ്​ അൽ ഖാത്തിബ്​

text_fields
bookmark_border

റിയാദ്​: സൗദിയിൽ സിനിമ വരിക തന്നെ ചെയ്യുമെന്ന്​ ജനറൽ എൻറർടൈൻമ​െൻറ്​ അതോറിറ്റി (ജി.ഇ.എ) ചെയർമാൻ അഹമ്മദ്​ അൽ ഖാത്തിബ്​. ഒരുദിവസം രാജ്യത്ത്​ തിയറ്ററുകൾ തുറക്കുമെന്നും ലോക നിലവാരത്തിലുള്ള ഒാപറ ഹൗസ്​ നിർമിക്കുമെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു. സൗദി ജനസംഖ്യയിലെ ഭൂരിപക്ഷമായ 30 വയസ്സിന്​ താഴെയുള്ളവർ അത്തരം മാറ്റങ്ങൾ ആഗ്രഹിക്ക​ുന്നു. കഴിഞ്ഞ ഏഴുമാസത്തിനുള്ളിൽ മാത്രം ജി.ഇ.എയുടെ പ്രവർത്തനങ്ങൾ കാരണം 20,000 ലേറെ പുതിയ തൊഴിൽ അവസരങ്ങളാണ്​ രാജ്യത്ത്​ സൃഷ്​ടിക്കപ്പെട്ടത്​. 2030 ഒാടെ വിനോദമേഖലയിലെ സൗദി അറേബ്യയുടെ ചെലവിടൽ എട്ട്​, ഒമ്പത്​ മടങ്ങ്​ എങ്കിലും വർധിക്കും. വിഷൻ 2030 മുന്നോട്ടുവെക്കുന്ന ലക്ഷ്യങ്ങളെ മറികടക്കാൻ സുഗമമായി കഴിയുമെന്നും അഹമ്മദ്​ അൽ ഖാത്തിബ്​ റോയി​േട്ടഴ്​സ്​ വാർത്താഏജൻസിക്ക്​ നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

റിയാദ്​ നഗരത്തിന്​ പുറത്ത്​ നിർമിക്കാനുദ്ദേശിക്കുന്ന കൂറ്റൻ വിനോദ നഗരമാണ്​ ഇൗ രംഗത്ത്​ രാജ്യത്തി​​െൻറ ഏറ്റവും പ്രധാന പദ്ധതി. റിസോർട്ടുകളും ഗോൾഫ്​ കോഴ്​സുകളും കാർ റേസിങ്​ ട്രാക്കുകളും തീം പാർക്കുകളും ഇവിടെ ഉണ്ടാകും. സിക്​സ്​ ഫ്ലാഗ്​സ്​ കമ്പനി ആണ്​ തീം പാർക്ക്​ നിർമിക്കുന്നത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cinema
News Summary - cinema
Next Story