സൗദി ഗ്രാമങ്ങളിൽ വെള്ളിത്തിരയൊരുക്കാൻ ഇന്ത്യൻ കമ്പനി വരുന്നു
text_fieldsജിദ്ദ: ഇന്ത്യയിലെ കാർണിവൽ സിനിമാസ് സൗദി അറേബ്യയിൽ 500 ഒാളം മൾട്ടിപ്ലകസ് സ്ക്രീനുകൾ ഒരുക്കും. മുംബൈ ആസ്ഥാനമായ എൻറർ ടൈൻമെൻറ് കമ്പനിയാണ് സൗദിയിലെ ഗ്രാമപ്രദേശങ്ങളിൽ അഞ്ചു വർഷത്തിനകം അഞ്ഞൂറോളം സിനിമാ സ്ക്രീനുകൾ ഒരുക്കുക. കമ്പനി വക്താവ് പി.വി സുനിലിനെ ഉദ്ധരിച്ച് അറബ് മാധ്യമം റിപ്പോർട്ട് ചെയ്തു. സൗദിയുടെ ഗ്രാമങ്ങളിൽ സിനിമ എത്തിക്കാനുള്ള സാധ്യതയാണ് ഇന്ത്യൻ കമ്പനി തേടുന്നത്. നിലവിൽ വൻനഗരങ്ങളിലാണ്ലോകോത്തര സിനിമാകേന്ദ്രങ്ങൾ ആരംഭിച്ചത്. ചെറുകിട മൾട്ടിപ്ലക്ളസുകളാണ് സൗദിയുടെ ഉൾഗ്രാമങ്ങളിൽ ഉദ്ദേശിക്കുന്നത്. വിവിധ പ്രവിശ്യകളിൽ ഇതിനുള്ള അനുമതി നടപടികൾ പുരോഗമിക്കുകയാണ്. വിതരണ ലൈസൻസ് ഇതിനകം ലഭിച്ചിട്ടുണ്ട്. സൗദി സിനിമാ വിപണിയിൽ വലിയ സാധ്യതകളാണ് ലോക കമ്പനികൾ കാണുന്നത്.
ഇന്ത്യയിൽ 120ഒാളം നഗരങ്ങളിൽ ഇന്ത്യൻ കാർണിവൽ സിനിമാസിന് ശൃംഖലയുണ്ട്.
35 വർഷത്തോളം നീണ്ട സിനിമ വിലക്കിന് ശേഷം ഇൗ വർഷം ആദ്യത്തിലാണ് സൗദിയിൽ സിനിമാശാലകൾക്ക് അനുമതി ലഭിച്ചത്. ലോകോത്തര കമ്പനികളായ ലക്സ് 300, വോക്സ് 100, എ.എം.സി 40, അല റാഷിദ് യുനൈറ്റഡ് ഗ്രൂപ് 30 സ്ക്രീനുകളാണ് സൗദിയിൽ ലക്ഷ്യമിടുന്നത്. വോക്സിെൻറ സ്ക്രീനുകൾ അടുത്ത വർഷം തുറക്കും. ലക്സ് 15 നഗരങ്ങളെയാണ് ലക്ഷ്യമാക്കുന്നത്. എം.എം.സി അടുത്ത അഞ്ചു വർഷത്തിനകമാണ് 40 സ്ക്രീനുകൾ തുറക്കുക. ജിദ്ദയിൽ ഇൗ വർഷാവസാനത്തോടെ വോക്സ് സ്ക്രീനുകൾ വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
