ഒത്തുചേരലിന്റെയും അറിവ് പങ്കിടലിന്റെയും വേദിയായി സിജി 'വിന്റർ വൈബ്സ്'
text_fields‘സിജി’ റിയാദ് സംഘടിപ്പിച്ച ‘വിന്റർ വൈബ്സ്’ കുടുംബസംഗമത്തിൽ പങ്കെടുത്തവർ
റിയാദ്: ഒത്തുചേരലിന്റെയും അറിവ് പങ്കിടലിന്റെയും വേദിയായി സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) സംഘടിപ്പിച്ച ‘വിന്റർ വൈബ്സ്’ സമാപിച്ചു. സിജി റിയാദ് ചാപ്റ്റർ വാർഷിക യോഗവും എക്സിക്യൂട്ടിവ് തെരഞ്ഞെടുപ്പും കുടുംബസംഗമവും അടങ്ങിയ ഏകദിന ക്യാമ്പ് കളിയിലൂടെയും വിനോദത്തിലൂടെയും കുടുംബങ്ങളുടെ ആഘോഷ നിമിഷങ്ങളായി. വാർഷിക യോഗത്തിൽ ചെയർമാൻ നവാസ് റഷീദ് അധ്യക്ഷത വഹിച്ചു. ചാപ്റ്ററിന്റെ 2022-24 കാലയളവിലെ പ്രവർത്തന റിപ്പോർട്ട് ചീഫ്കോഓഡിനേറ്റർ കരീം കാനാംപുരവും സി.ഡബ്ല്യു.സി പ്രവർത്തന റിപ്പോർട്ട് ജാസ്മിൻ നയീമും അവതരിപ്പിച്ചു.
2025-26 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ എക്സിക്യൂട്ടിവ് കമ്മിറ്റി യോഗം തെരഞ്ഞെടുത്തു. ബി.എച്ച്. മുനീബ് (ചെയർ), പി.കെ. മുസ്തഫ (ചീഫ് കോഓഡിനേറ്റർ), അബൂബക്കർ (ട്രഷ), അബ്ദുൽ നിസാർ, ഷുക്കൂർ പൂക്കയിൽ (വൈസ് ചെയർ), റഷീദ് അലി, അബ്ദുൽ അസീസ് തങ്കയത്തിൽ (ഹ്യൂമൻ റിസോഴ്സ്-സി.എൽ.പി കോഓഡിനേറ്റർമാർ), റിസ്വാൻ അഹ്മദ്, നബ്ഹാൻ അബ്ദുൽ ലത്തീഫ് (കരിയർ കോഓഡിനേറ്റർമാർ), അമീർ ഖാൻ, മൻസൂർ ബാബു (ആക്ടിവിറ്റി കോഓഡിനേറ്റർമാർ), നവാസ് റഷീദ് (പബ്ലിക് റിലേഷൻസ്), മുഹമ്മദ് അസ്ലം (മീഡിയ) എന്നിവരാണ് പുതിയ ഭാരവാഹികൾ. മുൻ ചെയർമാൻ റഷീദ് അലി പുതിയ ഭാരവാഹികളെ നാമനിർദേശം ചെയ്തു. എക്സിക്യൂട്ടിവ് കമ്മിറ്റി ഐകകണ്ഠ്യേന തെരഞ്ഞെടുത്തു.
ശേഷം നടന്ന കുടുംബസംഗമത്തിൽ കുടുംബ ബന്ധങ്ങളുടെ പ്രാധാന്യത്തെപ്പറ്റിയും ‘സിജി’ നടത്തുന്ന ഇടപെടലുകളെപ്പറ്റിയും സി.ഡബ്ല്യു.സി അംഗം മുഹ്സിന അബ്ദുൽ ഗഫൂർ സംസാരിച്ചു. സിജിയുടെ രൂപവത്കരണ ലക്ഷ്യവും ഇന്നത്തെ സാഹചര്യത്തിലെ പ്രാധാന്യവും ചെയർമാൻ നവാസ് റഷീദ് വിശദീകരിച്ചു. സംഘടന ഘടനയെപ്പറ്റി അസീസ് തങ്കയത്തിൽ വിവരിച്ചു.
ബി.എച്ച്. മുനീബ് (ചെയർ), പി.കെ. മുസ്തഫ (ചീഫ് കോഓഡിനേറ്റർ)
നേതൃഗുണം വികസിപ്പിക്കുന്നതിന്റെയും ഐക്യപ്പെടലിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിവിധ ടീം ബിൽഡിങ് ഗെയിമുകൾക്ക് അമീർ ഖാനും ഫഹീം നിസാറും നേതൃത്വം നൽകി. മെഡിറ്റേഷൻ തെറപ്പിസ്റ്റ് അഫ്ര ഫാത്തിമയുടെ നേതൃത്വത്തിൽ നടന്ന മെഡിറ്റേഷൻ സെഷനും സി.ഡബ്ല്യു.സി അംഗം ഫബീന നിസാർ നേതൃത്വത്തിൽ മുതിർന്ന അംഗങ്ങളും കുരുന്നുകളും അണിനിരന്ന കലാവിരുന്നും സദസ്സിന് കുളിർമയേകി. ലൗസ നിഷാൻ അവതാരകയായിരുന്നു. നഹ്യൻ അബ്ദുൽ ലത്തീഫ് ഖിറാഅത്ത് നിർവഹിച്ചു. വൈസ് ചെയർമാൻമാരായ അബ്ദുൽ നിസാർ സ്വാഗതവും പി.കെ. മുസ്തഫ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

