‘സിജി സ്പാർക് 2024’ ശ്രദ്ധേയമായി
text_fieldsസ്റ്റുഡൻറ്സ് എജുടൈൻമെൻറ് ക്ലബ് ‘സ്പാർക് 2024’ ക്യാമ്പിൽ പങ്കെടുത്തവർ
റിയാദ്: സെൻറർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) സ്റ്റുഡൻറ്സ് എജുടൈൻമെൻറ് ക്ലബ് വിദ്യാർഥികൾക്കായി ‘സ്പാർക് 2024’ എന്ന പേരിൽ ക്യാമ്പ് സംഘടിപ്പിച്ചു. ആറ് മുതൽ എട്ട് വരെ ക്ലാസുകളിൽ പഠിക്കുന്നവർക്കാണ് വിനോദ, വിജ്ഞാന, സംവേദനാത്മക പരിപാടികൾ കോർത്തിണക്കിക്കൊണ്ടുള്ള ക്യാമ്പ് സംഘടിപ്പിച്ചത്. ചെയർമാൻ നവാസ് അബ്ദുൽ റഷീദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. യതി മുഹമ്മദലി പരിപാടികൾക്ക് നേതൃത്വം നൽകി. ശുക്കൂർ പൂക്കയിൽ, ഫഹീം നിസാർ, ശെർമി നവാസ്, ഷഫ്ന, ഷബീബ റഷീദലി, ഫെബീന നിസാർ, മഹ്ജാബീൻ, റിസ്വാൻ അഹ്മദ്, ജാസ്മിൻ, നിഖില സമീർ തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു. ഒരു വർഷത്തേക്കുള്ള ഓഫ്ലൈൻ /ഓൺലൈൻ പദ്ധതികളാണ് എജുടൈൻമെൻറ് പരിപാടികളിലൂടെ വിദ്യാർഥികളുടെ ഉന്നമനത്തിനായി ക്രമീകരിച്ചിരിക്കുന്നത്. പാഠ്യേതര വിഷയങ്ങളിൽ വിദ്യാർഥികളുടെ അന്വേഷണങ്ങളെയും നിരീക്ഷണങ്ങളെയും പരിപോഷിപ്പിക്കൽ, ആശയവിനിമയ വൈദഗ്ധ്യം, അവതരണ മികവ്, ജീവിത പ്രതിസന്ധികളെ തരണം ചെയ്യൽ, വ്യക്തിത്വ വികസനം, നേതൃപാഠവം, സാമൂഹിക ബോധം, കലാ കായിക കഴിവുകൾ തുടങ്ങിയവ ഒരുവർഷം നീളുന്ന വിവിധ പരിപാടികളിലൂടെ വിദ്യാർഥികളിൽ പരിപോഷിപ്പിച്ചെടുക്കലാണ് സിജി സ്റ്റുഡൻറ്സ് എജുടൈൻമെൻറ് ക്ലബിന്റെ പ്രധാന ലക്ഷ്യങ്ങളെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

