ജിദ്ദയിൽ ബിസിനസ് ഇനിഷ്യേറ്റീവ്സ് ഗ്രൂപ്പ് പരിശീലന പരിപാടി സംഘടിപ്പിച്ചു
text_fieldsജിദ്ദയിൽ ബിസിനസ് ഇനിഷ്യേറ്റീവ്സ് ഗ്രൂപ്പ് സംഘടിപ്പിച്ച പരിശീലന പരിപാടിയിൽ നിന്ന്
ജിദ്ദ: സിജി ജിദ്ദ ചാപ്റ്ററിന്റെ കീഴിലുള്ള ബിസിനസ് ഇനിഷ്യേറ്റീവ്സ് ഗ്രൂപ്പിന്റെ (ബിഗ്)ആഭിമുഖ്യത്തിൽ 'ബിസിനസ്സ് ബ്രേക്ക് ത്രൂ സമ്മിറ്റ്' എന്ന ശീർഷകത്തിൽ പരിശീലനപരിപാടി സംഘടിപ്പിച്ചു. വൈവിധ്യമാർന്ന വിഷയങ്ങളിൽ വിദഗ്ധരായവരുടെ ശ്രദ്ധേയമായ പ്രസന്റേഷൻ കൊണ്ടും പ്രമുഖ വ്യക്തിത്വങ്ങളുടെ പങ്കാളിത്തം കൊണ്ടും പരിപാടി നവ്യാനുഭൂതി പകർന്നു. ഫലസ്തീൻ സ്ട്രീറ്റിലെ റമാദ ഹോട്ടലിൽ നടന്ന ഏകദിന സമ്മിറ്റിൽ പ്രമുഖ ബിസിനസ് കോച്ചും ട്രാൻസ്ഫോം എക്സ് സി.ഇ.ഒ യുമായ ഫസൽ റഹ്മാൻ പ്രമേയ പ്രഭാഷണവും പരിശീലനവും നയിച്ചു. ബിസിനസുകൾ എങ്ങനെ വ്യക്തി കേന്ദ്രീകൃതമല്ലാതെ ഉയർന്ന തലങ്ങളിലേക്ക് വളർത്താം എന്ന വിഷയത്തെ അധികരിച്ചായിരുന്നു പ്രസന്റേഷൻ. സിജി ജിദ്ദ ചാപ്റ്റർ ചെയർമാൻ എൻജി. മുഹമ്മദ് കുഞ്ഞി ഉമർ പരിപാടി ഉദ്‌ഘാടനം ചെയ്തു.
വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി സിജി വുമൺസ് ചാപ്റ്റർ തയ്യാറാക്കിയ 'ഷിപ്രണർ-എം പവർ ദി ഒൻട്രപ്രണർ വിത്ത് ഇൻ യൂ' എന്ന പദ്ധതി ചാപ്റ്റർ ചെയർപേഴ്സൺ റഫ്സീന അഷ്ഫാഖ് ചടങ്ങിൽ പ്രഖ്യാപിച്ചു. വിവിധ സെഷനുകൾക്ക് എൻജി. ഇർഷാദ്, എൻജി.മുഹമ്മദ് കുഞ്ഞി എന്നിവർ നേതൃത്വം നൽകി. സിജി ജിദ്ദ ചാപ്റ്റർ വൈസ് ചെയർമാൻ റഷീദ് അമീർ ഉദ്ബോധന സന്ദേശം നൽകി. പരിപാടിയുടെ പ്രധാന ആശയ ങ്ങളും കണ്ടെത്തലുകളും പ്രോഗ്രാം കൺവീനർ ഡോ. മുഹമ്മദ് ഫൈസൽ അവതരിപ്പിച്ചു. ബിഗ് ഗ്രൂപ്പ് വെബ്സൈറ്റ് ഡയറക്ടർ റിയാസ്, ഡെപ്യൂട്ടി ഡയറക്ടർ അഷ്ഫാഖ് മേലെകണ്ടിയും ചേർന്ന് പ്രകാശനം ചെയ്തു. ട്രെയിനർക്കുള്ള ആദരവും എം.സി മാർക്കുള്ള ഉപഹാര സമർപ്പണവും നടന്നു. എൻജി.മുഹമ്മദ് കുഞ്ഞി ഉമർ, കെ.എം റിയാസ്, ഡോ. മുഹമ്മദ് ഫൈസൽ, അനീസ ബൈജു, റഫ്‌സീന അഷ്ഫാഖ്, അബ്ദുൽമജീദ്, ശാക്കിർ ഹുസൈൻ എന്നിവർ ചേർന്ന് പരിശീലകർക്ക് ഉപഹാരങ്ങൾ കൈമാറി. നജീബ് വെഞ്ഞാറമൂട്, അക്മല ബൈജു എന്നിവരായിരുന്നു പരിപാടിയുടെ അവതാരകർ. കെ.എം മുഹമ്മദ് ഹനീഫ ഖിറാഅത്ത് നടത്തി. 'ബിഗ്' ഡയറക്ടർ കെ.എം റിയാസ് സ്വാഗതവും പ്രോഗ്രാം വൈസ് കൺവീനർ ഉനൈസ് ചെറുമല നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

