സിജി സി.എൽ.പി പരിപാടി സംഘടിപ്പിച്ചു
text_fieldsസിജി ജിദ്ദ ചാപ്റ്റർ സംഘടിപ്പിച്ച സി.എൽ.പി സെഷനിൽ പങ്കെടുത്തവർ
ജിദ്ദ: സിജി ജിദ്ദ ചാപ്റ്ററിന്റെ കീഴിൽ നടന്നുവരുന്ന സി.എൽ.പി 76 എം സെഷൻ സംഘടിപ്പിച്ചു. ‘സന്തുഷ്ട ജീവിതം’, ‘ജീവിത ലക്ഷ്യം’ എന്നീ വിഷയങ്ങളിൽ യഥാക്രമം ഇബ്രാഹിം ഷംനാട്, മുഹമ്മദ് ശരീഫ് എന്നിവർ സംസാരിച്ചു. ഇംറാൻ ഹുസൈൻ അധ്യക്ഷത വഹിച്ചു. ബിസിനസ് സെഷനിൽ ‘ആശയ വിനിമയ നൈപുണ്യം’ എന്ന വിഷയത്തിൽ അശ്റഫ് മേലേവീട്ടിൽ ക്ലാസെടുത്തു.
‘പ്രവാസിയുടെ സാമ്പത്തിക അച്ചടക്കം’ എന്ന വിഷയം ഫസ്ലിൻ അബ്ദുൽ ഖാദർ അവതരിപ്പിച്ചു. പ്രവാസികൾ അവരുടെ വരുമാനത്തിന്റെ ഒരു ഭാഗം സമ്പാദ്യമായി സൂക്ഷിക്കണമെന്നും അതുപോലെ ഷെയർ മാർക്കറ്റ്, മ്യൂച്വൽ ഫണ്ട് തുടങ്ങിയ നിയമാനുസൃത മാർഗങ്ങളിൽ നിക്ഷേപിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഒരു കാരണവശാലും അനധികൃത സാമ്പത്തിക ഇടപാടുകളിലോ തട്ടിപ്പുകളിലോ പെടരുതെന്നും അദ്ദേഹം പ്രത്യേകം ഉണർത്തി. തയ്യാറാക്കിയ പ്രസംഗങ്ങൾ അശ്റഫ് മേലേവീട്ടിലും മുഹമ്മദ് കുഞ്ഞിയും നിരൂപണം ചെയ്തു.
മുകേഷ് ഹനീഫ പിക് ആൻഡ് സ്പീക്ക് പരിപാടി കൈകാര്യം ചെയ്തു. കാസിം പുത്തൻപുരക്കൽ പൊതു അവലോകനം നടത്തി. ഫവാസ് കടപ്രത്ത് സ്വാഗതവും റഷീദ് അമീർ നന്ദിയും പറഞ്ഞു. അബ്ദുൽ ശുക്കൂർ ചേകനൂർ ഖിറാഅത്ത് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

