സിജി ‘ഹൊറൈസൺ 2030 തീമാറ്റിക് കോൺഫറൻസ്’ സമാപനം
text_fieldsസിജി ‘ഹൊറൈസൺ 2030 തീമാറ്റിക് കോൺഫറൻസി’ൽ പങ്കെടുത്തവർ
അൽ ഖോബാർ: ആനുകാലിക വിദ്യാഭ്യാസ-കരിയർ മേഖലകളിലെ മാറ്റങ്ങൾ ഉൾക്കൊണ്ട് സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) അൽ ഖോബാറിൽ സംഘടിപ്പിച്ച ‘ഹൊറൈസൺ 2030 തീമാറ്റിക് കോൺഫറൻസ്’ സമാപിച്ചു. രണ്ടുദിവസം നീണ്ടുനിന്ന സമ്മേളനം വിദ്യാഭ്യാസ-കരിയർ മേഖലകളിലെ പുതിയ ദിശ നിർണയിക്കുന്ന സിജിയുടെ ഭാവി പദ്ധതികളുടെ രൂപവത്കരണത്തിനും വേദിയായി.
സിജി പ്രസിഡന്റ് ഡോ. എ.ബി. മൊയ്തീൻകുട്ടി സമ്മേളനം ഉദ്ഘാടനം ചെയ്തു. സിജി മുന്നോട്ട് വയ്ക്കുന്ന സ്വപ്നപദ്ധതിയായ ‘വിഷൻ 2030’ന്റെ ഭാവി പരിപാടികളെ കുറിച്ച് അദ്ദേഹം സദസിനോട് സംവദിച്ചു.
റൈദാ അജ്മലിന്റെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച പരിപാടിയിൽ ഐസ് ബ്രേക്കിങ് സെഷൻ റൂബി അജ്മൽ, അനീസാ ബൈജു എന്നിവരുടെ നേതൃത്വത്തിൽ സിജി വിമെൻ കലക്ടീവ് നയിച്ചു.
സിജി ഇന്റർനാഷനൽ ചെയർമാൻ എം.എം. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. സിജി എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ ഡോ. സുബൈർ ഹുദവി, സിജി ചീഫ് ഓപറേറ്റിങ് ഓഫീസർ അനസ് ബിച്ചു, കെ.എം. മുസ്തഫ, സി.എം. മുഹമ്മദ് ഫിറോസ്, കെ.വി. ഹസ്സൻ കോയ എന്നിവർ സംബന്ധിച്ചു. സൗദിയിലും മറ്റു ജി.സി.സി രാജ്യങ്ങളിലും പ്രവർത്തിക്കുന്ന സിജി പ്രവർത്തകർ കോൺഫറൻസിൽ പങ്കാളികളായി.
‘സൗദി ബിസിനസ് രംഗത്തെ പുതിയ മാറ്റങ്ങൾ’ എന്ന തലക്കെട്ടിൽ ബിസിനസ് മീറ്റ് നടന്നു. ബന്ധപ്പെട്ട വിഷയങ്ങളിൽ എം.എച്ച്. മുഹമ്മദ് അബ്ദുൽ നാസർ (ചെയർമാൻ, ഫോർട്ട് വാൾ ഗ്രൂപ്പ് ഓഫ് കമ്പനീസ്), സുഹൈൽ അബ്ദുല്ല (ഗ്രൂപ്പ് വൈസ് പ്രസിഡന്റ്, ഹോട്ട്പാക്ക് ഇൻഡസ്ട്രീസ്), ശംസുദ്ധീൻ അഹമ്മദ് (സീനിയർ കൺസൽട്ടന്റ് - ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ, യു.എ.ഇ), അബൂബക്കർ എ. റഹ്മാൻ (ജനറൽ മാനേജർ -ഇൻസാഫ് ടെക് ട്രേഡിങ്ങ് കമ്പനി, സൗദി അറേബ്യ) എന്നിവർ സംസാരിച്ചു.
സൗദി വിഷൻ 2030ന്റെ ഭാഗമായി സൗദി അറേബ്യ തുറന്നിട്ടിരിക്കുന്ന പുതിയ അവസരങ്ങളിലൂടെ രാജ്യത്തിന്റെ സാമ്പത്തിക വികസന കാഴ്ചപ്പാടുകളെയും ബിസിനസ് സാധ്യതകളെയും കുറിച്ച് ഉൾക്കാഴ്ച നൽകുന്നതായിരുന്നു ബിസിനസ് മീറ്റ്. സാമൂഹിക ശാക്തീകരണത്തിൽ സിജിയുടെ പങ്ക്, സിജി 2030ലേക്കുള്ള മാർഗരേഖയും നൂതന ആശയങ്ങളും, ആഗോള പഠന സാധ്യതകൾ എന്നീ വിഷയങ്ങൾ എ.പി. നിസാം, സിജി ജനറൽ സെക്രട്ടറി ഡോ. ഇസഡ് എ. അഷ്റഫ്, അഫ്താബ് സി. മുഹമ്മദ്, നൗഷാദ് വി. മൂസ, മുഹമ്മദ് കുഞ്ഞി, അമൽ അമീൻ എന്നിവർ അവതരിപ്പിച്ചു. ചോദ്യോത്തര ചർച്ചകൾക്ക് അഡ്വ. ഇസുദ്ദീൻ, റഷീദ് ഉമർ എന്നിവർ നേതൃത്വം നൽകി.
ടെക് ബ്ലെൻഡ് ഐഡിയ സെഷനിൽ നൂതന പ്രോജക്ട് ആശയങ്ങളും ഭാവി പദ്ധതികളും പരിപാടിയിൽ പങ്കെടുത്ത സിജി പ്രവർത്തകർ നിർദേശിച്ചു. അവ വിദഗ്ധ ടീം അവലോകനം അവലോകനം ചെയ്യും. കെ.ടി. അബൂബക്കർ, ഡി.വി. നൗഫൽ, നജീബ് എരഞ്ഞിക്കൽ, ഹബീബ് മൊഗ്രാൽ, മുജീബ് കൊയിലാണ്ടി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. സിജി ഇന്റർനാഷനൽ ചീഫ് കോഓഡിനേറ്റർ റുക്നുദ്ദീൻ അബ്ദുല്ല സ്വാഗതവും സിറാജുദ്ധീൻ അബ്ദുല്ല നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

