Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസി​ഫ് ഈ​സ്ടീ...

സി​ഫ് ഈ​സ്ടീ ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബാ​ൾ; റി​യ​ൽ കേ​ര​ള സെ​മി​യി​ൽ

text_fields
bookmark_border
CIF East Champions League Football Tournament in Jeddah
cancel
camera_alt

ജി​ദ്ദ​യി​ൽ ന​ട​ക്കു​ന്ന സി​ഫ് ഈ​സ്ടീ ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെൻറ്​

ജി​ദ്ദ: 20ാമ​ത് സി​ഫ് ഈ​സ്ടീ ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ ക​ഴി​ഞ്ഞ ആ​ഴ്ച ന​ട​ന്ന എ ​ഡി​വി​ഷ​ൻ മ​ത്സ​ര​ത്തി​ൽ എ​ഫ്‌.​സി യാം​ബു​വി​നെ മ​ട​ക്ക​മി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി റി​യ​ൽ കേ​ര​ള എ​ഫ്.​സി ആ​റ് പോ​യ​ന്റോ​ടെ സെ​മി​യി​ലെ​ത്തി. മ​ത്സ​ര​ത്തി​ന്റെ അ​ഞ്ചാം മി​നി​റ്റി​ൽ ഐ.​എ​സ്.​എ​ൽ താ​രം ജ​സ്റ്റി​ൻ ജോ​ബി​നി​ലൂ​ടെ​യാ​ണ് റി​യ​ൽ കേ​ര​ള എ​ഫ്.​സി വി​ജ​യ ഗോ​ൾ നേ​ടി​യ​ത്.

ഗോ​ൾ വ​ഴ​ങ്ങി​യ​തോ​ടെ സ​മ​നി​ല​യി​ലേ​ക്കെ​ത്താ​ൻ എ​ഫ്‌.​സി യാം​ബു​വും ലീ​ഡ് വ​ർ​ധി​പ്പി​ക്കാ​ൻ റി​യ​ൽ കേ​ര​ള​യും ശ്ര​മി​ച്ച​തോ​ടെ പ​ന്ത് ഇ​രു ഗോ​ൾ മു​ഖ​ത്തും നി​ര​ന്ത​രം വ​ന്നു മ​ട​ങ്ങി​യെ​ങ്കി​ലും സ്കോ​ർ ബോ​ർ​ഡി​ൽ മാ​റ്റ​മി​ല്ലാ​തെ തു​ട​ർ​ന്ന​തോ​ടെ റി​യ​ൽ കേ​ര​ള എ​ഫ്.​സി സെ​മി ബെ​ർ​ത്ത് ഉ​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു. എ​ഫ്‌.​സി യാം​ബു​വി​ന്റെ രാ​മ​നെ​ന്ന രാ​ഹു​ലും ക​ണ്ണ​നെ​ന്ന രാ​ഹു​ലും ഗോ​ൾ മ​ട​ക്കാ​ൻ നി​റ​ഞ്ഞു ക​ളി​ച്ച മ​ത്സ​ര​ത്തി​ൽ മ​ധ്യ​നി​ര​ക്കാ​ര​ൻ ജി​പി​സ​ൺ ജ​സ്റ്റ​സും മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് കാ​ഴ്‌​ച വെ​ച്ച​ത്. മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി തി​ര​ഞ്ഞെ​ടു​ത്ത ജോ​ബി ജ​സ്റ്റി​ന് ശി​ഫ ജി​ദ്ദ പോ​ളി​ക്ലി​നി​ക് എം.​ഡി. പി. ​അ​ബ്ദു​റ​ഹ്മാ​ൻ ട്രോ​ഫി സ​മ്മാ​നി​ച്ചു.

ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ടാ​ല​ന്റ് ടീ​ൻ​സ് അ​ക്കാ​ദ​മി മ​ട​ക്ക​മി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് ജെ.​എ​സ്.​സി സോ​ക്ക​ർ അ​ക്കാ​ദ​മി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി തി​ര​ഞ്ഞെ​ടു​ത്ത മു​ഹ​മ്മ​ദ് ആ​സി​ഫി​ന് സി​ഫ് ട്ര​ഷ​റ​ർ നി​സാം പാ​പ്പ​റ്റ ട്രോ​ഫി സ​മ്മാ​നി​ച്ചു. ബി ​ഡി​വി​ഷ​ൻ മ​ത്സ​ര​ത്തി​ൽ എ​ൻ കം​ഫ​ർ​ട്ട് എ.​സി.​സി എ​ഫ്‌.​സി ബി ​യും അ​ൽ ഹാ​സ്മി ന്യൂ ​കാ​സി​ൽ എ​ഫ്‌.​സി​യും ഗോ​ൾ ര​ഹി​ത സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. മി​ക​ച്ച ക​ളി​ക്കാ​ര​ൻ ആ​യി തി​ര​ഞ്ഞെ​ടു​ത്ത എ.​സി.​സി​യു​ടെ നി​ധി​ൽ ഷാ​ക്കി​ന് എ​ഫ്.​സി യാം​ബു മാ​നേ​ജ​ർ ഫ​ർ​ഹാ​ൻ ട്രോ​ഫി ന​ൽ​കി.

മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ലു​മാ​യി ഹി​ഫ്സു​റ​ഹ്മാ​ൻ, ഇ​സ്മാ​യി​ൽ ക​ല്ലാ​യി, നൗ​ഷാ​ദ് പാ​ല​ക്ക​ൽ, വി​ഷ്ണു, ഉ​സ്മാ​ൻ, അ​ഫ്ത്താ​ബ് (ഹാ​സ്മി), റ​ഫീ​ഖ് അ​ലി, ഷ​ഹീ​റു​ദ്ദീ​ൻ, ജം​ഷീ​ദ്, യാ​സ​ർ, നാ​സ​ർ ഫ​റൂ​ദ്, സൗ​ഫ​ർ മു​ണ്ട​യി​ൽ, എം.​പി ന​സീ​ർ, സ​ക്കി, ഷ​ബീ​ർ, നാ​സ​ർ ന​ടു​വി​ൽ, അ​സ്സൈ​ൻ ഇ​ല്ലി​ക്ക​ൽ എ​ന്നി​വ​ർ ക​ളി​ക്കാ​രു​മാ​യി പ​രി​ച​യ​പ്പെ​ട്ടു. സി​ഫ് സം​ഘ​ടി​പ്പി​ച്ച ഭാ​ഗ്യ ന​റു​ക്കെ​ടു​പ്പി​ൽ സ്വ​ർ​ണ​നാ​ണ​യം ഷ​മീ​ർ ബാ​ബു​വി​നും ജീ​പ്പാ​സി​ന്റെ ഭാ​ഗ്യ​ന​റു​ക്കെ​ടു​പ്പി​ൽ യ​ഥാ​ക്ര​മം ഫി​ർ​ദൗ​സ്, മു​ബ​ഷി​റ, പാ​നി എ​ന്നി​വ​രും വി​ജ​യി​ക​ളാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sports NewsKerala NewsSaudi ArabiaCIF Eastea Champions League Football
News Summary - CIF Eastee Champions League Football; Real Kerala in Semi
Next Story