Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസി.ഐ.ഡി ചമഞ്ഞ്​...

സി.ഐ.ഡി ചമഞ്ഞ്​ തട്ടിപ്പ്​: മലയാളികളടങ്ങുന്ന സംഘം അൽഖോബാറിൽ പിടിയിൽ

text_fields
bookmark_border
CID scam: A gang comprising Malayalees arrested in Al Khobar
cancel

ദമ്മാം: പൊലീസ്​ വേഷത്തിലെത്തി തോക്കിൻ മുനയിൽ നിർത്തി മലയാളികളടങ്ങുന്നവരുടെ താമസസ്ഥലം കൊള്ളയടിച്ച സംഘം അൽഖോബാറിൽ പിടിയിൽ. രണ്ട്​ മലയാളികളും ഒരു സിറിയൻ പൗരനും രണ്ട്​ സ്വദേശികളുമായിരുന്നു സംഘത്തിലുണ്ടായിരുന്നത്​.

കഴിഞ്ഞ വ്യാഴാഴ്​ച രാത്രി 10ന്​ അൽഖോബാർ ഷിമാലിയയയിൽ ഫൈസൽ സ്​ട്രീറ്റിലെ എട്ടാംനമ്പർ ക്രോസിനടുത്ത്​ ഒരു കമ്പനിയിലെ 11ഓളം തൊഴിലാളികൾ താമസിക്കുന്നിടത്താണ്​ സംഘം കർച്ച നടത്തിയത്​. രണ്ട്​ പേർ പൊലീസ്​ വേഷത്തിലായിരുന്നു. ഒരാൾ ടീഷർടും ജീൻസും ധരിച്ചിരുന്നു. മറ്റുള്ള രണ്ട്​ പേർ തോക്കുധാരികളായിരുന്നുവത്രേ.

മുറിയിലേക്ക്​ കടന്നുവന്ന പൊലീസ്​ വേഷധാരിയുടെ പക്കൽ തോക്കും വിലങ്ങും ഉണ്ടായിരുന്നു. ഇതേതുടർന്ന് ആർക്കും സംശയം തോന്നിയില്ല. മുറിയിലേക്ക്​ പ്രവേശിച്ച ഉടനെ തോക്കുചൂണ്ടി വിവിധ മുറികളിൽ ഉണ്ടായിരുന്ന എല്ലാവരേയും ഒരുമുറിയിലാക്കി പൂട്ടി. എല്ലാവരുടേയും ഇഖാമകളും 13ഫോണുകളും അവർ ​ൈകക്കലാക്കി. ശേഷം മുറികൾ മുഴുവൻ പരിശോധിച്ച സംഘം പലരുടേയും പഴ്​സുകളിൽ നിന്നായി 10,000ലധികം റിയാലും കൈക്കലാക്കി.

അലമാരയിൽ സൂക്ഷിച്ചിരുന്ന പഴയ പാസ്​പോർട്ടുകളും ഇവർ കൊണ്ടുപോയി. വെള്ളനിറത്തിലെ വാഹനത്തിലാണ്​ സംഘമെത്തിയതെന്ന്​ തട്ടിപ്പിന്​ ഇരയായവർ പറയുന്നു. ഇവർ പോയ ഉടനെ വിവരം സ്​പോൺസറെ അറിയിച്ചു. തുടർന്ന് പൊലീസ്​ സ്ഥലത്തെത്തിയപ്പോഴാണ്​ തങ്ങൾ കബളിപ്പിക്കപ്പെടുകയായിരുന്നെന്ന്​ മനസിലായത്​.

സ്​പോൺസറുടെ പരാതിയെത്തുടർന്ന്​ പൊലീസ്​ കേസ്​ രജിസ്​റ്റർ ചെയ്​തിരുന്നു. കഴിഞ്ഞ ദിവസമാണ്​ രണ്ട്​ മലയാളികളേയും, ഒരു ഇൗജിപ്​ഷ്യനെയും പൊലീസ്​ പിടികൂടിയത്​. തട്ടിപ്പിനിരയായവർ പൊലീസ്​ സ്​റ്റേഷനിലെത്തി ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്​.

സംഘത്തിലുണ്ടായിരുന്ന രണ്ട്​ സ്വദേശികളെക്കൂടി പിടികൂടാനുണ്ടെന്ന്​ പൊലീസ്​ പറഞ്ഞു. ഒന്നര വർഷം മുമ്പ്​ ഇതേ മുറിയിൽ താമസിച്ചിരുന്ന കൊടുവള്ളി സ്വദേശിയിൽ നിന്ന്​ സമാനമായ രീതിയിൽ സംഘം ഒന്നരലക്ഷം റിയാൽ തട്ടിയെടുത്തിരുന്നു. ഇയാ​െള തേടിതന്നെയാണ്​ സംഘം ഇത്തവണയും എത്തിയത്​.

എന്നാൽ ഇയാൾ ഒരു വർഷം മുേമ്പ പ്രവാസം അവസാനിപ്പിച്ച്​ നാട്ടിലേക്ക്​ പോയിരുന്നു. ഇതുമായി ബന്ധപ്പെട്ട്​ കൂടുതൽ വിവരങ്ങൾ പൊലീസ്​ പുറത്തുവിട്ടിട്ടില്ല. മറ്റ് രണ്ട്​ പ്രതികളെ കൂടി പിടികൂടിയാൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാകും. നീണ്ട ഇടവേളക്ക്​ ശേഷമാണ്​ സി.ഐ.ഡി ചമഞ്ഞുള്ള തട്ടിപ്പുകൾ പുറത്തുവരുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi policeCID scam
News Summary - CID scam: A gang comprising Malayalees arrested in Al Khobar
Next Story