ഇസ്ലാം മനുഷ്യന്റെ ആത്യന്തികമായ വിമോചനപാത -ചുഴലി അബ്ദുല്ല മൗലവി
text_fieldsയാംബു ഇന്ത്യൻ ഇസ്ലാഹി സെന്റർ ജാലിയാത്ത് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ചുഴലി അബ്ദുല്ല മൗലവി പ്രഭാഷണം നടത്തുന്നു
യാംബു: ദൈവികമായ സന്ദേശത്തിന്റെ ഉറവിടമായ ഇസ്ലാമിനെ മറ്റു പ്രത്യയ ശാസ്ത്രങ്ങളുടെയോ മതങ്ങളുടെയോ ഇനത്തിൽ ഉൾപ്പെടുത്തിക്കൂടായെന്നും മനുഷ്യന്റെ സമ്പൂർണ ജീവിതത്തിന്റെ വിമോചന മാർഗദർശനമായി അതിനെ മനസ്സിലാക്കണമെന്നും പ്രമുഖ സലഫി പ്രഭാഷകൻ ചുഴലി അബ്ദുല്ല മൗലവി അഭിപ്രായപ്പെട്ടു.
ഇന്ത്യൻ ഇസ്ലാഹി സെന്റർ യാംബു ടൗൺ കമ്മിറ്റി, റോയൽ കമീഷൻ ഏരിയ കമ്മിറ്റി, യാംബു ദഅവ സെന്റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ യാംബു ടൗൺ ജാലിയാത്ത് ഓഡിറ്റോറിയത്തിൽ ‘രക്ഷകൻ അല്ലാഹു മാത്രം’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ ഇസ്ലാഹി സെന്റർ യാംബു പ്രസിഡന്റ് അബ്ദുറഷീദ് വേങ്ങര അധ്യക്ഷത വഹിച്ചു.
ശൈഖ് മുഹമ്മദ് ഇബ്നു അബ്ദുൽ വഹാബിന്റെ ഗ്രന്ഥമായ ‘കിതാബുത്തൗഹീദ്’ എന്ന പഠനഗ്രന്ഥത്തിെൻറ പ്രചാരണ കാമ്പയിൻ ഉദ്ഘാടനം ഉബൈദുല്ല വേങ്ങരക്ക് കോപ്പി നൽകി ചുഴലി അബ്ദുല്ല മൗലവി നിർവഹിച്ചു. യാംബു റോയൽ കമീഷൻ ജാലിയാത്ത് പ്രബോധകൻ അബ്ദുൽ അസീസ് സുല്ലമി പുസ്തകത്തെ പരിചയപ്പെടുത്തി സംസാരിച്ചു.
ഇന്ത്യൻ ഇസ്ലാഹി സെന്റർ യാംബു ജനറൽ സെക്രട്ടറി അർഷദ് പുളിക്കൽ സ്വാഗതവും ആർ.സി ഇസ്ലാഹി സെന്റർ ജനറൽ സെക്രട്ടറി നിയാസുദ്ദീൻ കോട്ടപ്പറമ്പ നന്ദിയും പറഞ്ഞു. നിയാസ് പുത്തൂർ, മുഹമ്മദ് ഷാഫി വേങ്ങര, അലി വെള്ളക്കാട്ടിൽ, യൂനുസ് മുണ്ടേരി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

