മമ്മൂട്ടി ചിത്രം ‘ക്രിസ്റ്റഫർ’; ജിദ്ദയിൽ ഫാൻസ് ഷോ സംഘടിപ്പിച്ചു
text_fieldsജിദ്ദയിൽ മമ്മൂട്ടി ഫാൻസ് അസോസിയേഷൻ പ്രവർത്തകർ മമ്മൂട്ടി ചിത്രം ‘ക്രിസ്റ്റഫറി’ന്റെ റിലീസ് കേക്ക് മുറിച്ച് ആഘോഷിക്കുന്നു
ജിദ്ദ: ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത പുതിയ മമ്മൂട്ടി ചിത്രം ‘ക്രിസ്റ്റഫർ’ സൗദിയിൽ റിലീസ് ചെയ്തതിന്റെ ഭാഗമായി ജിദ്ദയിൽ മമ്മൂട്ടി ഫാൻസ് അസോസിയേഷൻ പ്രവർത്തകർ ജിദ്ദ ആന്തലസ് മാൾ എംപയർ തിയറ്ററിൽ പ്രത്യേക പ്രദർശനം സംഘടിപ്പിച്ചു. ഫാൻസ് ഷോയുടെ പ്രദർശനശേഷം ക്രിസ്റ്റഫർ സിനിമയെക്കുറിച്ചുള്ള അവലോകന പരിപാടിയിൽ പലരും ചിത്രത്തെ കുറിച്ചുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്തി. തിയറ്ററിന് അകത്തുവെച്ച് സംഘടിപ്പിച്ച ആഘോഷപരിപാടിയിൽ പ്രത്യേകം കേക്ക് മുറിച്ച് വിതരണം ചെയ്തു.
മമ്മൂട്ടി ഫാൻസ് അസോസിയേഷൻ സൗദി നാഷനൽ സെക്രട്ടറി ഗഫൂർ ചാലിൽ, ജിദ്ദ സെക്രട്ടറി ഷിനോഫർ പള്ളിക്കൽ, സൗദി വൈസ് പ്രസിഡൻറ് നുൻസാർ, കോഓഡിനേറ്റർ നാഫി മുഹമ്മദ്, ട്രഷറർ മഹ്റൂഫ് എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.

