ക്രിസ്മസ്, ന്യൂ ഇയർ, വിന്റർ ഫെസ്റ്റ് ആഘോഷിച്ചു
text_fieldsപുതിയ ഭരണസമിതിയെ ജനറൽ സെക്രട്ടറി ബൈജു അഞ്ചൽ പ്രഖ്യാപിക്കുന്നു
ജുബൈൽ: ജുബൈൽ മലയാളി സമാജം ക്രിസ്മസ്, ന്യൂ ഇയർ, വിൻറർ ഫെസ്റ്റ് ആഘോഷം സംഘടിപ്പിച്ചു. ജുബൈൽ സഫറോൺ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പ്രസിഡൻറ് തോമസ് മാത്യു മമ്മൂടാൻ ഉദ്ഘാടനം ചെയ്തു. എൻ. സനിൽ കുമാർ, സലീം ആലപ്പുഴ, ശിഹാബ് മങ്ങാടൻ, വിനോദ്, അജ്മൽ സാബു, മൂസ അറക്കൽ, നാസറുദ്ദീൻ പുനലൂർ, ഷാജഹാൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ കേക്ക് മുറിച്ച് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.
സമാജം അംഗങ്ങൾ ഗാനമേള, നൃത്തപരിപാടി, ക്രിസ്മസ് കരോൾ എന്നിവ അവതരിപ്പിച്ചു. ചടങ്ങിൽ 2025ലെ പുതിയ ഭരണസമിതിയുടെ പ്രഖ്യാപനവും നടന്നു. ജനറൽ സെക്രട്ടറി ബൈജു അഞ്ചൽ പുതിയ ഭരണസമിതിയെ പ്രഖ്യാപിച്ചു. തോമസ് മാത്യു മാമ്മൂടൻ (പ്രസി.), ബൈജു അഞ്ചൽ (ജന.സെക്ര.), സന്തോഷ് കുമാർ (ട്രഷ.), എബി ജോൺ, നിസാർ ഇബ്രാഹിം, അനിൽ മാലൂർ, ആഷാ ബൈജു, ഷൈല കുമാർ (വൈ.പ്രസി.), മുബാറക്, ഷഫീക് താനൂർ, ധന്യ ഫെബിൻ, ബിബി രാജേഷ് (സെക്രട്ടറിമാർ) എന്നിവരാണ് ഭാരവാഹികൾ.
സമാജം രക്ഷാധികാരികളായി മൂസ അറക്കൽ, നാസറുദ്ദീൻ പുനലൂർ, ഷാജഹാൻ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. അഷ്റഫ് നിലമേൽ, ഗിരീഷ്, ഷഫീക് താനൂർ എന്നിവർ സാമൂഹിക മാധ്യമ കോഓഡിനേറ്റർമാർ. ഹെൽപ് ഡെസ്ക് അംഗങ്ങളായി രാജേഷ് കായംകുളം (കൺവീനർ), ബൈജു അഞ്ചൽ, തോമസ് മാത്യു മമ്മൂടൻ, കുമാർ, ഷഫീക് താനൂർ, എൻ.പി. റിയാസ്, നാസറുദ്ദീൻ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. അഡ്വ. ജോസഫ് മാത്യു മാമ്മൂടൻ ലീഗൽ അഡ്വൈസറായും നിയമിതനായി.
നഴ്സുമാരായ ബിബി രാജേഷ്, ധന്യ ഫെബിൻ, സജിന, ബീന ബെന്നി, സുജ, രഞ്ജിത്ത്, ടിൻറു രഞ്ജിത്ത് എന്നിവരെ മലയാളി സമാജം പ്രത്യേകം അനുമോദിച്ചു. എബി ജോൺ, മുബാറക്, ഷൈല കുമാർ, ഷഫീഖ് താനൂർ, ഗിരീഷ്, അനിൽ മാലൂർ, അഷ്റഫ് നിലമേൽ, ഷാജഹാൻ, ഹക്കീം പറളി, ദീപു, ഡോ. നവ്യ വിനോദ്, ദിവ്യ നവീൻ, ഷെമീർ, സിബി എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി. ട്രഷർ സന്തോഷ് കുമാർ ചക്കിങ്കൽ നന്ദി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.