‘ഹബീബ് നെക്സ’യുടെ ക്രിസ്മസ്, പുതുവർഷാഘോഷം
text_fieldsറിയാദ്: ഡോ. സുലൈമാൻ അൽ ഹബീബ് റയ്യാൻ ആശുപത്രിയിലെ മലയാളി ജീവനക്കാരുടെ കൂട്ടായ്മയായ ‘ഹബീബ് നെക്സ’ സംഘടിപ്പിച്ച ക്രിസ്മസ്-പുതുവത്സരാഘോഷം വൈവിധ്യമാർന്ന കലാപരിപാടികളാൽ ശ്രദ്ധേയമായി. ഗോരി ഫോർ ഫെസ്റ്റിവൽ ഇസ്തിറാഹയിൽ നടന്ന സംഗമം സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും വിളംബരമായി മാറി.
റിയാദിലെ മരംകോച്ചുന്ന തണുപ്പിനെ ആവേശത്തിലാഴ്ത്തിക്കൊണ്ട് ജീവനക്കാരും കുടുംബാംഗങ്ങളും അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി. ഹബീബ് ഗ്രൂപ്പിലെ ജീവനക്കാരുടെ നൃത്ത - സംഗീത പരിപാടികൾ ആഘോഷങ്ങൾക്ക് ദൃശ്യസൗന്ദര്യം പകർന്നു. കുട്ടികൾക്കും മുതിർന്നവർക്കുമായി സംഘടിപ്പിച്ച വിവിധ കായിക മത്സരങ്ങളും ആഘോഷരാവിന് മാറ്റുകൂട്ടി.
ക്രിസ്മസ്-പുതുവത്സര സന്ദേശങ്ങൾ കൈമാറിയ ജീവനക്കാർ, തങ്ങളുടെ തൊഴിലിടത്തിലെ ഒത്തൊരുമയെ ആഘോഷവേളയിലും ഉയർത്തിപ്പിടിച്ചു.
സാജിത് ഖാൻ പരിപാടികളുടെ അവതാരകനായിരുന്നു. ആസിയ, ജിനി ജോർജ് എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.ബാബു പക്കാനി, ഷൈൻ കരുനാഗപ്പള്ളി, ഷബീർ സലിം, പ്രവീൺ നാരായണൻ, സിക്കന്ദർ ഹമീദ്, അനീഷ്, ബിൻസി, പ്രിൻസി, ബോണി, ജെസീന ജസ്റ്റിൻ, ജിത, ആരോമ, വീണ വിജയൻ തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു. മനോഹരമായ ഓർമകൾ സമ്മാനിച്ച ആഘോഷരാവ് വിഭവസമൃദ്ധമായ സ്നേഹവിരുന്നോടെയാണ് സമാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

