Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഗൾഫ് രാജ്യങ്ങളുടെ...

ഗൾഫ് രാജ്യങ്ങളുടെ സുരക്ഷക്ക്​ അചഞ്ചല പിന്തുണ -ചൈനീസ്​ പ്രസിഡൻറ്​

text_fields
bookmark_border
ഗൾഫ് രാജ്യങ്ങളുടെ സുരക്ഷക്ക്​ അചഞ്ചല പിന്തുണ -ചൈനീസ്​ പ്രസിഡൻറ്​
cancel

ജിദ്ദ: ഗൾഫ് രാജ്യങ്ങളുടെ സുരക്ഷയ്ക്കായി ഞങ്ങൾ അചഞ്ചലമായ പിന്തുണ തുടരുമെന്ന്​ ചൈനീസ് പ്രസിഡൻറ്​ ഷി ജിൻപിങ്​ പറഞ്ഞു. 'ഗൾഫ്-​ചൈനീസ്​' ഉച്ചകോടിയിൽ നടത്തിയ പ്രസംഗത്തിലാണ്​ ഇക്കാര്യം പറഞ്ഞത്​. ഗൾഫ് രാജ്യങ്ങളിൽ നിന്ന് വലിയ അളവിൽ എണ്ണ ഇറക്കുമതി ചെയ്യുന്നത് തുടരും. ആഗോള വെല്ലുവിളികളെ അതിജീവിക്കുന്നതിൽ ഗൾഫ് സഹകരണ കൗൺസിൽ വിജയിച്ചു.

ഗൾഫ് രാജ്യങ്ങൾക്കും ചൈനയ്ക്കും സാമ്പത്തികവും വ്യാവസായികവുമായ ഏകീകരണം കൈവരിക്കാൻ കഴിയുമെന്ന് ചൈനീസ്​ പ്രസിഡൻറ്​ ചൂണ്ടിക്കാട്ടി. മറ്റ് രാജ്യങ്ങളുടെ കാര്യങ്ങളിൽ ഇടപെടരുത് എന്ന തത്വം കൈവരിക്കാൻ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുന്നു. പ്രഥമ ചൈനീസ്-ഗൾഫ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാനുള്ള സൗദി അറേബ്യയുടെ ശ്രമങ്ങളെ ചൈനീസ്​ പ്രസിഡൻറ്​ പ്രശംസിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Xi JinpingGulf countriesGulf Nations
News Summary - Chinese President Xi Jinping Promises support for the security of the Gulf countries
Next Story