Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightചൈ​നീ​സ്​...

ചൈ​നീ​സ്​ പ്ര​സി​ഡ​ന്റിന്‍റെ സൗദി സന്ദർശനം; ​ല​ഭി​ച്ച​ത്​ ഹൃ​ദ്യ​മാ​യ വ​ര​വേ​ൽ​പ്​

text_fields
bookmark_border
ചൈ​നീ​സ് പ്ര​സി​ഡ​ന്റ് ഷി ​ജി​ൻ​പി​ങ് റി​യാ​ദി​ൽ സൗ​ദി കി​രീ​ടാ​വ​കാ​ശിഅ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​നോ​ടൊ​പ്പം
cancel
camera_alt

സന്ദർശനത്തിനെത്തിയ ചൈ​നീ​സ് പ്ര​സി​ഡ​ന്റ് ഷി ​ജി​ൻ​പി​ങ് റി​യാ​ദി​ൽ സൗ​ദി കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​നോ​ടൊ​പ്പം

ജി​ദ്ദ: ചൈ​നീ​സ്​ ​പ്ര​സി​ഡ​ൻ​റ്​ ഷി ​ജി​ൻ പി​ങ്ങി​ന്​ സൗ​ദി​യി​ൽ ല​ഭി​ച്ച​ത് ഹൃ​ദ്യ​വും പു​തു​മ​യാ​ർ​ന്ന​തു​മാ​യ വ​ര​വേ​ൽ​പ്. സൗ​ദി വ്യോ​മാ​തി​ർ​ത്തി​യി​ൽ ​പ്ര​വേ​ശി​ച്ച ​നി​മി​ഷം സൗ​ദി എ​യ​ർ​ഫോ​ഴ്​​സ്​ ടീ​മി​െൻറ​യും സൗ​ദി ഫാ​ൽ​ക്ക​ൺ​സ്​ ടീം ​വി​മാ​ന​ങ്ങ​ളു​ടെ​യും അ​ക​മ്പ​ടി​​യോ​ടെ​യാ​ണ്​ ചൈ​നീ​സ്​ പ്ര​സി​ഡ​ൻ​റ്​ സൗ​ദി​യി​ലെ​ത്തി​യ​ത്.

റി​യാ​ദി​ലെ കി​ങ്​ ഖാ​ലി​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങു​േ​മ്പാ​ൾ സൗ​ദി വൈ​മാ​നി​ക​ർ ചൈ​നീ​സ് പ​താ​ക​യു​ടെ രൂ​പ​ത്തി​ൽ സൗ​ദി​യു​ടെ മാ​ന​ത്ത്​ ക​ലാ​പ​ര​മാ​യ പെ​യി​ൻ​റി​ങ്​ സൃ​ഷ്ടി​ച്ച്​ ഗം​ഭീ​ര​വും വ​ർ​ണാ​ഭ​വു​മാ​യ കാ​ഴ്​​ച​ക​ളൊ​രു​ക്കി. സൗ​ഹൃ​ദ രാ​ജ്യ​ത്തെ​ത്തി​യ​പ്പോ​ൾ ചൈ​നീ​സ് പ്ര​സി​ഡ​ൻ​റ്​ ഷി ​ജി​ൻ പി​ങ്ങി​ന്​ ഊ​ഷ്​​മ​ള​മാ​യ സ്വീ​ക​ര​ണ​മാ​ണ്​ ല​ഭി​ച്ച​തെ​ന്ന്​ സൗ​ദി​യി​ലെ അം​ബാ​സ​ഡ​റും ഒ.​​ഐ.​സി പ്ര​ത്യേ​ക പ്ര​തി​നി​ധി​യു​മാ​യ ചെ​ൻ വാ​പ്പി​ങ് ട്വി​റ്റ​റി​ൽ കു​റി​ച്ചു.​ സ്വീ​ക​ര​ണം ആ​കാ​ശ​ത്തു​​നി​ന്ന്​ ആ​രം​ഭി​ച്ചു.

സൗ​ദി പൈ​ല​റ്റു​മാ​ർ ചൈ​നീ​സ് പ​താ​ക​യു​ടെ രൂ​പ​ത്തി​ൽ സൗ​ദി​യു​ടെ മാ​ന​ത്ത്​ പെ​യി​ൻ​റി​ങ്​ സൃ​ഷ്ടി​ച്ചു​വെ​ന്ന്​ വാ​പ്പി​ങ്​ പ​റ​ഞ്ഞു. പ്ര​സി​ഡ​ൻ​റ് ഷി ​ജി​ൻ പി​ങ്ങി​ന്​ ല​ഭി​ച്ച സ്വീ​ക​ര​ണ​ത്തി​ന്​ ചൈ​നീ​സ് അം​ബാ​സ​ഡ​ർ ന​ന്ദി പ​റ​യു​ക​യും ചൈ​നീ​സ് പ​താ​ക​യി​ൽ സൗ​ദി പൈ​ല​റ്റു​മാ​ർ വ​ര​ച്ച പെ​യി​ന്റി​ങ്​ വി​ഡി​യോ ക്ലി​പ്പ് ട്വി​റ്റ​റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chinese President Xi JinpingSaudi Arabia
News Summary - Chinese President visits Saudi Arabia
Next Story