Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ സ്​കൂൾ...

സൗദിയിൽ സ്​കൂൾ വിദ്യാർഥികൾക്ക്​ ഇനി ചൈനീസ്​ ഭാഷാപഠനവും

text_fields
bookmark_border
സൗദിയിൽ സ്​കൂൾ വിദ്യാർഥികൾക്ക്​ ഇനി ചൈനീസ്​ ഭാഷാപഠനവും
cancel

ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യി​ലെ ര​ണ്ടാം വ​ർ​ഷ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളെ​ ചൈ​നീ​സ് ഭാ​ഷ പ​ഠി​പ്പി​ക്കു​ന്നു. അ​തി​നു​ള്ള പ​ദ്ധ​തി ഒ​രു​ക്കം വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ പൂ​ർ​ത്തി​യാ​ക്കി.

എ​ല്ലാ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ളി​ലും ആ​ഴ്ച​യി​ൽ ര​ണ്ട് ക്ലാ​സ് വീ​തം ചൈ​നീ​സ്​ ഭാ​ഷാ​പ​ഠ​നം ന​ട​പ്പാ​ക്ക​ണ​മെ​ന്ന്​ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം ഉ​ത്ത​ര​വി​റ​ക്കി. വി​ഷ​യം അ​ക്കാ​ദ​മി​ക് ഷെ​ഡ്യൂ​ളി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം. നാ​ലാ​മ​ത്തെ സെ​ഷ​ൻ ഞാ​യ​ർ, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ൽ ചൈ​നീ​സ്​ ഭാ​ഷാ​പ​ഠ​നം ആ​യി​രി​ക്ക​ണം. ഇ​തി​നാ​വ​ശ്യ​മാ​യ അ​ധ്യാ​പ​ക​രെ നി​യോ​ഗി​ക്ക​ണ​മെ​ന്നും സ്​​കൂ​ളു​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. ചൈ​നീ​സ് ത​ല​സ്ഥാ​ന​മാ​യ ബെ​യ്ജി​ങ്ങി​ൽ ഈ​യി​ടെ സൗ​ദി കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​ൻ ന​ട​ത്തി​യ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ​യാ​ണ് സ്‌​കൂ​ളു​ക​ളി​ൽ ചൈ​നീ​സ് ഭാ​ഷ പ​ഠി​പ്പി​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യ​ത്.

തു​ട​ർ​ന്ന്​​ സൗ​ദി​യി​ലെ സ്‌​കൂ​ളു​ക​ളി​ലും യൂ​നി​വേ​ഴ്‌​സി​റ്റി​ക​ളി​ലും എ​ല്ലാ വി​ദ്യാ​ഭ്യാ​സ ത​ല​ങ്ങ​ളി​ലും ചൈ​നീ​സ് ഭാ​ഷ പാ​ഠ്യ​പ​ദ്ധ​തി​യാ​യി ഉ​ൾ​പ്പെ​ടു​ത്താ​ൻ ധാ​ര​ണ​യാ​യി.

ഇ​രു​രാ​ജ്യ​വും എ​ല്ലാ മേ​ഖ​ല​ക​ളി​ലും സ​ഹ​ക​ര​ണ​വും ആ​ശ​യ​വി​നി​മ​യ​വും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​​ന്റെ ഭാ​ഗ​മാ​യ ചു​വ​ടു​വെ​പ്പാ​ണി​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChineseSaudi Arabialanguage learning
News Summary - Chinese language learning for school students in Saudi
Next Story