ചൈനയുടെ ചാന്ദ്രദൗത്യത്തിന് സൗദി സഹായം
text_fieldsജിദ്ദ: സൗദി അറേബ്യയുടെ സഹായത്തോടെ ചൈനയുടെ ചാന്ദ്രദൗത്യം. തിങ്കളാഴ്ച ചൈന വിജയകരമായി വിക്ഷേപിച്ച ലൂണാർ കമ്യൂണിക്കേഷൻസ് റിലേ സാറ്റലൈറ്റിലാണ് സൗദി വികസിപ്പിച്ച സംവിധാനങ്ങൾ ഉപേയാഗിച്ചിരിക്കുന്നത്.
കിങ് അബ്ദുൽ അസീസ് സയൻസ് ആൻഡ് ടെക്നോളജി സിറ്റിയും ചൈന നാഷനൽ സ്പേസ് അഡ്മിനിസ്ട്രേഷനും സംയുക്തമായി വികസിപ്പിച്ചെടുത്ത ഒാപ്റ്റിക്കൽ കാമറയാണ് ചാങ്ഇ ^ 4 എന്ന് പേരിട്ട ഇൗ സാറ്റലൈറ്റിെൻറ പ്രധാന പ്രത്യേകത.
ഇരുരാഷ്ട്രങ്ങളും തമ്മിൽ നേരത്തെ ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് ഉപഗ്രഹ സാമഗ്രികളുടെ നിർമാണം പൂർത്തിയാക്കിയത്.2017ലാണ് ചൈന^സൗദി ചന്ദ്ര പര്യവേഷണ സഹകരണ കരാർ ഒപ്പുവെച്ചത്. കൂടുതൽ മേഖലകളിലേക്ക് സഹകരണം വ്യാപിപ്പിക്കാൻ ഇരുപക്ഷവും ധാരണയായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
