Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവ​ർ​ത്ത​മാ​ന...

വ​ർ​ത്ത​മാ​ന ഇ​ന്ത്യ​യു​ടെ ച​രി​ത്ര​സ​ന്ധി ച​ർ​ച്ച ചെ​യ്ത് ‘ചി​ല്ല എ​െൻറ വാ​യ​ന’

text_fields
bookmark_border
ente vaayana
cancel
camera_alt

‘വെ​റു​പ്പി​െൻറ ശ​രീ​ര​ശാ​സ്ത്രം’ എ​ന്ന പു​സ്ത​ക​ത്തി​െൻറ

വാ​യ​ന​നു​ഭ​വം പ​ങ്കു​വെ​ച്ച് വി.​കെ. ഷ​ഹീ​ബ സം​സാ​രി​ക്കു​ന്നു

റി​യാ​ദ്: സ​മ​കാ​ലി​ക ഇ​ന്ത്യ ഏ​തു​ത​രം ച​രി​ത്ര​സ​ന്ധി​ക​ളി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത് എ​ന്ന​തി​െൻറ നേ​ർ​ചി​ത്ര​വും ഉ​ള്ള​റി​വും ച​ർ​ച്ച​ചെ​യ്യു​ന്ന വേ​ദി​യാ​യി റി​യാ​ദി​ലെ ചി​ല്ല സ​ർ​ഗ​വേ​ദി സം​ഘ​ടി​പ്പി​ച്ച ജൂ​ലൈ ല​ക്കം എ​െൻറ വാ​യ​ന. വി.​കെ. ഷ​ഹീ​ബ അ​വ​ത​രി​പ്പി​ച്ച രേ​വ​തി ലോ​ളി​െൻറ ‘ദ ​അ​നാ​ട്ട​മി ഓ​ഫ് ഹേ​റ്റ്’ എ​ന്ന പു​സ്ത​ക​ത്തി​െൻറ ശ്രീ​ജി​ത് ദി​വാ​ക​ര​ൻ ത​യാ​റാ​ക്കി​യ മ​ല​യാ​ളം പ​രി​ഭാ​ഷ​യാ​യ ‘വെ​റു​പ്പി​െൻറ ശ​രീ​ര ശാ​സ്ത്രം’ എ​ന്ന പു​സ്ത​ക​മാ​ണ് ഇ​ത്ത​രം ഒ​രു ച​ർ​ച്ച​ക​ളി​ലേ​ക്ക് ചി​ല്ല​യെ ന​യി​ച്ച​ത്.

മ​ത​ത്തി​െൻറ പേ​രി​ൽ ഒ​രു സ​മൂ​ഹ​ത്തി​നെ​തി​രെ ഇ​ന്ത്യ​യി​ൽ ന​ട​ന്ന ഏ​റ്റ​വും വ​ലി​യ ആ​ക്ര​മ​ണ​മാ​യ 2002 ലെ ​ഗു​ജ​റാ​ത്ത് ക​ലാ​പ​ത്തെ​ക്കു​റി​ച്ച് അ​ക്ര​മി​ക​ളു​ടെ വീ​ക്ഷ​ണ കോ​ണി​ലൂ​ടെ നോ​ക്കി​ക്കാ​ണു​ക​യാ​ണ് ഈ ​പു​സ്ത​ക​ത്തി​ലൂ​ടെ ഗ്ര​ന്ഥ​കാ​രി.

താ​ൻ മു​ഖാ​മു​ഖം ക​ണ്ട് സം​സാ​രി​ച്ച അ​സം​ഖ്യം ആ​ളു​ക​ളി​ൽ​നി​ന്നും സു​രേ​ഷ്, ദും​ഖാ​ർ, പ്ര​ണ​വ് എ​ന്നീ മൂ​ന്നു പേ​രു​ടെ ക​ഥ​യാ​ണ് ഈ ​പു​സ്ത​ക​ത്തി​ലൂ​ടെ രേ​വ​തി ലോ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. വെ​റു​പ്പി​െൻറ ശ​രീ​ര​ശാ​സ്ത്രം ന​മു​ക്കി​ട​യി​ലെ​ല്ലാം പ​തി​യി​രി​ക്കു​ന്നു​ണ്ട് എ​ന്നും അ​വ​സ​രം ഒ​ത്തു​വ​രു​മ്പോ​ൾ അ​ത് പ​ല്ലി​ളി​ച്ച് പു​റ​ത്തു​ചാ​ടു​മെ​ന്ന അ​നു​ഭ​വ​മാ​ണ് ഈ ​പു​സ്ത​കം വാ​യ​ന​ക്കാ​രി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​ത് എ​ന്നും വാ​യ​നാ​നു​ഭ​വം പ​ങ്കു​വെ​ച്ചു​കൊ​ണ്ട് ഷ​ഹീ​ബ പ​റ​ഞ്ഞു.

വി​നോ​യ് തോ​മ​സി​െൻറ മ​റ്റു ര​ച​ന​ക​ളു​ടെ അ​ത്ര നി​ല​വാ​രം പു​ല​ർ​ത്തു​ന്ന​താ​യി തോ​ന്നി​യി​ല്ല ‘അ​ടി​യോ​ർ മി​ശി​ഹ എ​ന്ന നോ​വ​ൽ’ എ​ന്ന ചെ​റു​ക​ഥാ സ​മാ​ഹാ​ര​ത്തി​ലെ ക​ഥ​ക​ളെ​ന്ന് ‘എ​െൻറ വാ​യ​ന’​ക്ക് തു​ട​ക്കം കു​റി​ച്ച വാ​യ​നാ​നു​ഭ​വം പ​ങ്കു​വെ​ച്ച് വി​പി​ൻ പ​റ​ഞ്ഞു.

സ​ത്യാ​ന​ന്ത​ര കാ​ല​ത്ത് കോ​ർ​പ​റേ​റ്റ് മാ​ധ്യ​മ​ങ്ങ​ൾ ത​ങ്ങ​ളു​ടെ മു​ത​ലാ​ളി​മാ​ർ​ക്ക് ഹി​ത​ക​ര​മാ​യ വാ​ർ​ത്ത​ക​ൾ മാ​ത്രം പു​റ​ത്ത​ു​വി​ടു​ക​യും അ​ല്ലാ​ത്ത​വ​യെ ത​മ​സ്ക​രി​ക്കു​ക​യും ചെ​യ്യു​ക​യാ​ണെ​ന്ന് ടി.​കെ. സ​ന്തോ​ഷ് കു​മാ​റി​െൻറ ‘പോ​സ്​​റ്റ്​ ട്രൂ​ത്ത് ടെ​ലി​വി​ഷ​ൻ’ എ​ന്ന പു​സ്ത​ക​ത്തി​െൻറ വാ​യ​നാ​നു​ഭ​വം പ​ങ്കു​​വെ​ച്ച് സ​തീ​ഷ് കു​മാ​ർ വ​ള​വി​ൽ പ​റ​ഞ്ഞു.

തു​ട​ർ​ന്ന് ന​ട​ന്ന ച​ർ​ച്ച​യി​ൽ പ്ര​ഭാ​ക​ര​ൻ ബേ​ത്തൂ​ർ, സി.​കെ. വി​ന​യ​ൻ, ജോ​മോ​ൻ സ്​​റ്റീ​ഫ​ൻ, കു​ഞ്ചി​സ് ശി​ഹാ​ബ്, ബി​നീ​ഷ്, വി​നോ​ദ് കു​മാ​ർ മ​ല​യി​ൽ, സു​രേ​ഷ് ലാ​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. നാ​സ​ർ കാ​ര​കു​ന്ന് മോ​ഡ​റേ​റ്റ​ർ ആ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ente vaayana
News Summary - chilla ente vayana-discussion
Next Story