സുബൈദ ഉളിയിലിന്റെ രണ്ട് ബാല നോവലുകൾ പ്രകാശനം ചെയ്തു
text_fieldsസുബൈദ ഉളിയിലിന്റെ ബാല നോവൽ അഡ്വ. സണ്ണി ജോസഫ് എം.എൽ.എ പ്രകാശനം ചെയ്യുന്നു
റിയാദ്: സൗദി അറേബ്യയിൽ 24 വർഷമായി അധ്യാപികയും പരിഭാഷകയുമായി ജോലി ചെയ്യുന്ന കണ്ണൂർ ഉളിയിൽ സ്വദേശി സുബൈദ കോമ്പിൽ രചിച്ച രണ്ട് ബാല നോവലുകളായ ‘കള്ളന്റെ മകൾ’, ‘കുരുടി പ്രാവ്’ എന്നിവ പ്രകാശനം ചെയ്തു. ഉളിയിൽ വെളിച്ചം വായനശാല ഹാളിൽ നടന്ന ചടങ്ങ് പേരാവൂർ എം.എൽ.എ അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു.
തുടർന്ന് അദ്ദേഹം രണ്ട് കൃതികളും പ്രകാശിപ്പിച്ചു. കെ. ശ്രീലത അധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ കെ.ടി. ബാബുരാജ് (കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ്), മൊയ്തീൻകുട്ടി പൂമരത്തിൽ (സംസ്ഥാന ഭിന്നശേഷി കോർപറേഷൻ മുൻ എം.ഡി) എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി. മൊയ്തീൻ മുഴക്കുന്ന് നോവലുകളെ പരിചയപ്പെടുത്തി. കാസിം ഇരിക്കൂർ, പ്രതാപൻ തായാട്ട്, ബഷീർ ഉളിയിൽ, സ്വാദിഖ് ഉളിയിൽ, വാർഡ് മെംബർ അബ്ദുൽ ഖാദർ കോമ്പിൽ എന്നിവർ സംസാരിച്ചു. പി.സി. മുനീർ സ്വാഗതവും റഫ്ഷാന കോമ്പിൽ നന്ദിയും പറഞ്ഞു.

