ശിശുദിനം ആഘോഷിച്ചു
text_fieldsഅൽ ഖസീം സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ശിശു ദിനാഘോഷത്തിൽനിന്ന്
ബുറൈദ: ഒ.ഐ.സി.സി അൽ ഖസീം സെൻട്രൽ കമ്മിറ്റി ശിശു ദിനാഘോഷം സംഘടിപ്പിച്ചു. പ്രിയദർശിനി മെമ്മോറിയൽ ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡൻറ് അബ്ദുറഹ്മാൻ തിരൂർ അധ്യക്ഷത വഹിച്ചു. ജീവകാരുണ്യ പ്രവർത്തകനും വൈസ് പ്രസിഡൻറുമായ അബ്ദുറഹ്മാൻ കാപ്പാട് ശിശുദിന സന്ദേശം നൽകി.
വിവിധ പദ്ധതിയിലൂടെ രാജ്യത്തെ കൈപിടിച്ചുയർത്തുകയും സാധാരണക്കാരെൻറയും പാവങ്ങളുടെയും ഉന്നമനത്തിന് വേണ്ടി പല പദ്ധതികൾ നടപ്പാക്കുകയും കുട്ടികളെ സ്നേഹിക്കുകയും അവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുകയും ചെയ്ത ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്നു നെഹ്റു എന്നും അദ്ദേഹം പറഞ്ഞു. അമീസ് സ്വലാഹി, പ്രമോദ് കുര്യൻ, പി.പി.എം. അശ്റഫ്, അനസ് ഹമീദ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

