ചിൽഡ്രൻസ് ഡേ: അബീർ മെഡിക്കൽ ഗ്രൂപ് ആരോഗ്യ ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsജിദ്ദ ശ്രീലങ്കൻ ഇന്റർനാഷനൽ സ്കൂളിൽ അബീർ മെഡിക്കൽ ഗ്രൂപ് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽനിന്ന്
ജിദ്ദ: ഇന്റർനാഷനൽ ചിൽഡ്രൻസ് ഡേയുടെ ഭാഗമായി അബീർ മെഡിക്കൽ ഗ്രൂപ്പും ശ്രീലങ്കൻ ഇന്റർനാഷനൽ സ്കൂളും സംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ജിദ്ദ ശ്രീലങ്കൻ ഇന്റർനാഷനൽ സ്കൂളിൽ നടന്ന ക്യാമ്പിൽ 600ഓളം വിദ്യാർഥികൾ പങ്കെടുത്തു. ജനറൽ ഹെൽത്ത് ചെക്കപ്പ്, ഡെന്റൽ ചെക്കപ്പ്, കണ്ണ് പരിശോധന, ആരോഗ്യ ബോധവത്കരണ ക്ലാസ് എന്നിവയാണ് ക്യാമ്പിൽ നടന്നത്.
ഡോ. സിറാജ് നിയാസ്, ഡോ. ഫാറൂഖ് ഫാസിൽ, ഡോ. നൂറുദ്ദീൻ, ഡോ. ഫഹീം, ഡോ. മുഹമ്മദ് ഖദ്റാവി, സിദ്ദിഖ്, കെ.എം. ഇർഷാദ്, ഷമീർ, ഷഫീക്, കുഞ്ഞാലി തേൻമൊഴി, സുമൈറ, സുധിമോൾ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

