Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുരുന്നുഭാവനകളുടെ വിസ്മയമായി അൽ ആലിയ സ്​കൂളിൽ ‘സൃഷ്​ടി 2026’

text_fields
bookmark_border
news
cancel
camera_alt

റിയാദിലെ അൽ ആലിയ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ച വിദ്യാഭ്യാസ പ്രദർശനം ‘സൃഷ്​ടി 2026’

റിയാദ്: അൽ ആലിയ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ച വിദ്യാഭ്യാസ പ്രദർശനം ‘സൃഷ്​ടി 2026’ അറിവി​െൻറയും സർഗാത്മകതയുടെയും വിസ്മയലോകം തീർത്ത് ശ്രദ്ധേയമായി. കുഞ്ഞുമനസ്സുകളിലെ ശാസ്ത്രബോധവും കരകൗശല വൈദഗ്ധ്യവും സർഗാത്മക ഭാവനയും ഒത്തുചേർന്ന പ്രദർശനം സന്ദർശകർക്ക് ഹൃദയസ്പർശിയായ അനുഭവമായി.

ഡ്യൂൺസ് സ്കൂൾ പ്രിൻസിപ്പാൾ സംഗീത അനൂപ് പ്രദർശനം ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ കവിത ലതാ കതിരേശ​െൻറ നേതൃത്വത്തിൽ വൈസ് പ്രിൻസിപ്പാൾ റോബിൻ കെ. ജോസ്, സൂപ്പർവൈസർമാരായ ശ്രീകാന്ത് രാധാകൃഷ്ണൻ, ശാലിനി നൈനാൻ പ്രദർശനം ഏകോപിപ്പിച്ചു. വിവിധ ശാസ്ത്ര-സാങ്കേതിക, സാമൂഹിക ശാസ്ത്ര, പരിസ്ഥിതി, കലാ-സർഗാത്മക വിഷയങ്ങളെ ആസ്പദമാക്കി വിദ്യാർത്ഥികൾ തയ്യാറാക്കിയ വൈവിധ്യമാർന്ന പ്രോജക്റ്റുകളും മാതൃകകളും പ്രദർശനത്തിലുണ്ടായിരുന്നു.

സാമൂഹിക ശാസ്ത്രം, ഗണിതം, കമ്പ്യൂട്ടർ, കൊമേഴ്സ് എന്നീ വിഭാഗങ്ങൾക്കു പുറമെ വിവിധ ഭാഷാ വിഭാഗങ്ങളും വിജ്ഞാനവും വൈവിധ്യവും നിറഞ്ഞ പ്രദർശനങ്ങളുമായി എക്സ്പോയിൽ സജീവ സാന്നിധ്യമായി. ശാസ്ത്ര വിഭാഗത്തിലെ നൂതന പരീക്ഷണങ്ങളും കണ്ടുപിടിത്തങ്ങളും വിദ്യാർത്ഥികളുടെ ശാസ്ത്രീയ ചിന്തയും അന്വേഷണാത്മകതയും പ്രതിഫലിപ്പിച്ചു. ഗണിത വിഭാഗത്തിലെ വിവിധ ഗെയിമുകളും പ്രവർത്തനാധിഷ്ഠിത മാതൃകകളും പഠനത്തെ കൂടുതൽ വിനോദകരമാക്കി.

റോബോട്ടിക്സി​െൻറയും ഐ.ടി. സാങ്കേതികവിദ്യയുടെയും പുതുമകൾ പരിചയപ്പെടുത്തിയ കമ്പ്യൂട്ടർ വിഭാഗത്തി​െൻറ പ്രദർശനങ്ങൾ സന്ദർശകരിൽ ജിജ്ഞാസയുണർത്തി. പാശ്ചാത്യ സാഹിത്യത്തെയും ലോകപ്രശസ്ത സാഹിത്യകാരന്മാരെയും പരിചയപ്പെടുത്തുന്ന അറിവി​െൻറ വേദിയായി ഇംഗ്ലീഷ് വിഭാഗം മാറി. ഹിന്ദി, മലയാളം, തമിഴ്, ഉറുദു, കന്നഡ, ഫ്രഞ്ച്, തെലുങ്ക്, അറബിക് തുടങ്ങിയ ഭാഷാ വിഭാഗങ്ങളും തങ്ങളുടെ തനത് സംസ്കാരവും പൈതൃകവും പ്രതിഫലിപ്പിക്കുന്ന ആകർഷകമായ പ്രദർശനങ്ങൾ ഒരുക്കി.

വിനോദവും വിജ്ഞാനവും ശാസ്ത്രവും സർഗാത്മകതയും സമന്വയിപ്പിച്ച ‘സൃഷ്​ടി 2026’ വിദ്യാർത്ഥികളുടെ ഭാവനയും കഴിവുകളും ആവിഷ്കരിക്കാനുള്ള അവസരമൊരുക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Al Aaliya School hosts Srishti 2026 children's art fest
Next Story