ലിംഗഭേദമില്ലാതെ ഇനി കുട്ടികൾ ഒരുമിച്ച് പഠിക്കും; ജുബൈൽ ഇന്ത്യൻ സ്കൂൾ പുതിയ അധ്യയന വർഷത്തിലേക്ക്
text_fieldsജുബൈൽ: കെ.ജി മുതൽ 12ാം ക്ലാസ് വരെ കോ എജുക്കേഷൻ നടപ്പാക്കി ജുബൈൽ ഇന്ത്യൻ സ്കുൾ പുതിയ അധ്യയന വർഷം ആരംഭിച്ചു. ലിംഗഭേദമില്ലാതെ ഇനി കുട്ടികൾ ഒരുമിച്ചിരുന്നു പഠിക്കും. സൗദിയിലെ ഇതര എംബസി സ്കൂളുകൾ ഘട്ടം ഘട്ടമായി കോഎജുക്കേഷൻ സമ്പ്രദായം നടപ്പാക്കാൻ തയാറെടുക്കുമ്പോൾ ജുബൈലിൽ മുഴുവൻ ക്ലാസുകളിലും ഒറ്റയടിക്കാണ് ഈ മാറ്റം. ലാബ് ഉൾപ്പെടെയുള്ള പഠനസൗകര്യങ്ങളും കായികം ഉൾപ്പെടെയുള്ള പഠനേതര സൗകര്യങ്ങളും മറ്റു അടിസ്ഥാന സൗകര്യങ്ങളും അധ്യാപകരുടെ വിവിധ ക്ലാസുകളിലേക്കുള്ള നിയമനവും ഈ മാറ്റം കൊണ്ടുവരുന്നതോടെ സ്കൂളിന് വലിയ വെല്ലുവിളിയാണ്. ഇവ്വിഷയകമായി രക്ഷിതാക്കളുടെ ആശങ്കകൾ പരിഹരിക്കാൻ സ്കൂൾ അധികൃതർ പരിശ്രമിക്കുന്നുണ്ട്.
മുതിർന്ന ക്ലാസ്സുകളിലെ കുട്ടികളെ സംബന്ധിച്ച് നാട്ടിലേത് പോലെ ആൺകുട്ടികളും പെൺകുട്ടികളും ഇട കലർന്നുളള കോ-എജുക്കേഷൻ സിസ്റ്റം പുതിയ അനുഭവമാണ്. ലിംഗ ഭേദമെന്യേ കുട്ടികൾ തമ്മിലുള്ള പരസ്പര ബഹുമാനം, ആശയ വിനിമയം, സാമൂഹിക മനോഭാവം എന്നിവക്ക് ഈ മാറ്റം ശക്തി പകരും. അതേ സമയം കുട്ടികളുടെ ഈ മാറ്റം സാന്ദർഭികമായി പഠന വിധേയമാക്കപ്പെടേണ്ടതമുണ്ട്. കുട്ടികളുടെ കോ-എജുക്കേഷൻ സിസ്റ്റത്തിലേക്ക് മാറാൻ താൽപര്യമുള്ളവരുടെ പട്ടിക തയാറാക്കിയതിന് ശേഷമാണ് ഇത്തരമൊരു മാറ്റത്തിന് സ്കൂൾ തുടക്കമിട്ടത്. പഴയ സമ്പ്രദായം പിന്തുടരാൻ താൽപര്യമുള്ളവർക്ക് അതിൽ തുടരാനും ഓപ്ഷൻ നൽകിയിട്ടുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

