പടിഞ്ഞാറ്റുംമുറി ഓർഫനേജിലെ കുട്ടികൾക്ക് മക്ക കെ.എം.സി.സിയുടെ പെരുന്നാൾ പുടവ
text_fieldsമക്ക കെ.എം.സി.സി പെരുന്നാൾ പുടവകളുടെ വിതരണോദ്ഘാടനം മുജീബ് പൂക്കോട്ടൂർ നിർവഹിക്കുന്നു
മക്ക: മലപ്പുറം ജില്ലയിലെ പടിഞ്ഞാറ്റുംമുറി ഫസ്വരി ഓർഫനേജിലെ നൂറോളം കുട്ടികൾക്ക് ഇത്തവണത്തെ പെരുന്നാൾ പുടവകൾ മക്ക കെ.എം.സി.സി പ്രവർത്തകർ വിതരണം ചെയ്തു.
ജനറൽ സെക്രട്ടറി മുജീബ് പൂക്കോട്ടൂർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കൂട്ടിലങ്ങാടി പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി ഉസ്മാൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് റസ്ന, മുൻ പ്രസിഡൻറ് ഹുസൈൻ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ മജീദ്, നൂറുദ്ദീൻ എന്നിവരും സിദ്ദീഖ്, മുഹമ്മദ് കുട്ടി തുടങ്ങിയവരും പരിപാടിയിൽ സംബന്ധിച്ചു. ഓർഫനേജ് മാനേജർ ഡോക്ടർ മുബാറക്ക് സ്വാഗതമാശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

