Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightന​വ​യു​ഗം ബാ​ല​വേ​ദി...

ന​വ​യു​ഗം ബാ​ല​വേ​ദി ബാ​ല സ​ർ​ഗോ​ത്സ​വം: സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു

text_fields
bookmark_border
ന​വ​യു​ഗം ബാ​ല​വേ​ദി ബാ​ല സ​ർ​ഗോ​ത്സ​വം: സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു
cancel
camera_alt

ന​വ​യു​ഗം സാം​സ്​​കാ​രി​ക വേ​ദി ബാ​ല​വേ​ദി കേ​ന്ദ്ര ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ബാ​ല​സ​ർ​ഗോ​ത്സ​വ​ത്തി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്നു

ദ​മ്മാം: ന​വ​യു​ഗം സാം​സ്​​കാ​രി​ക​വേ​ദി ബാ​ല​വേ​ദി കേ​ന്ദ്ര​ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ബാ​ല​സ​ർ​ഗോ​ത്സ​വം- 2020 ഓ​ൺ​ലൈ​ൻ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മാ​യി, ദ​മ്മാം ന​വ​യു​ഗം ഓ​ഫി​സി​ൽ ന​ട​ന്ന സ​മ്മാ​ന വി​ത​ര​ണ ച​ട​ങ്ങി​ൽ കേ​ന്ദ്ര ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ജി. ​ബെ​ൻ​സി മോ​ഹ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കേ​ന്ദ്ര ക​മ്മി​റ്റി സീ​നി​യ​ർ നേ​താ​വ് ഉ​ണ്ണി പൂ​ച്ചെ​ടി​യ​ൽ യോ​ഗം ഉ​ദ്​​ഘാ​ട​നം ചെ​യ്തു. കോ​വി​ഡ് കാ​ര​ണം വീ​ടു​ക​ളി​ൽ ത​ള​ച്ചി​ട​പ്പെ​ട്ട കു​ട്ടി​ക​ളു​ടെ ക​ലാ​വാ​സ​ന​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യാ​ണ് ഓ​ൺ​ലൈ​ൻ ക​ലാ​മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച​ത്. സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ഗൗ​രി രാം​ദാ​സ് (സം​ഗീ​തം), അ​ല്യാ​ന ഷി​ബു (ചി​ത്ര​ര​ച​ന), ഗൗ​തം മോ​ഹ​ൻ (ക​ഥാ​ര​ച​ന), അ​ഭി​രാ​മി മ​ണി​കു​ട്ട​ൻ (നൃ​ത്തം) എ​ന്നീ കു​ട്ടി​ക​ളും ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ദു​വ ബി​ജു (സം​ഗീ​തം, നൃ​ത്തം), സ​മ​ർ അ​ൻ​വ​ർ (അ​ഭി​ന​യം), അ​യ്ഷ ഷി​ബു (ചി​ത്ര​ര​ച​ന) എ​ന്നീ കു​ട്ടി​ക​ളും വി​ജ​യി​ക​ളാ​യി. വി​ജ​യി​ക​ൾ​ക്ക് ന​വ​യു​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. വാ​ഹി​ദ് കാ​ര്യ​റ, കേ​ന്ദ്ര ക​മ്മി​റ്റി ട്ര​ഷ​റ​ർ സാ​ജ​ൻ ക​ണി​യാ​പു​രം, ദ​മ്മാം മേ​ഖ​ല സെ​ക്ര​ട്ട​റി നി​സ്സാം കൊ​ല്ലം എ​ന്നി​വ​ർ സ​മ്മാ​ന​വി​ത​ര​ണം ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:children competitiononline competition
Next Story