ചിലങ്ക നൃത്ത വിദ്യാലയം 18ാം വാർഷികം ആഘോഷിച്ചു
text_fieldsറിയാദിലെ ചിലങ്ക നൃത്ത വിദ്യാലയത്തിെൻറ 18-ാം വാർഷികാഘോഷം ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: റിയാദിലെ നൃത്ത വിദ്യാലയമായ ചിലങ്ക 18ാം വാർഷികം വിപുലമായി ആഘോഷിച്ചു. റിയാദ് എക്സിറ്റ് 30 ലെ ദുർറ ഓഡിറ്റോറിയത്തിൽ നടന്ന വർണശബളമായ നൃത്തോത്സവം ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. സത്താർ കായംകുളം, സുരേഷ് ശങ്കർ, രഘുനാഥ് പറശ്ശിനിക്കടവ്, വിജയൻ നെയ്യാറ്റിൻകര, നാസർ ലെയ്സ്, ദീപക് എന്നിവർ സംസാരിച്ചു. ഗിരിജൻ സ്വാഗതവും സൂരജ് നന്ദിയും പറഞ്ഞു. റീന കൃഷ്ണകുമാറിെൻറ നേതൃത്വത്തിൽ നടന്ന നൃത്തോത്സവത്തിൽ വിവിധ ഇനങ്ങളിലായി 50ഓളം കുട്ടികൾ പങ്കെടുത്തു. കുട്ടികൾ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നിവയിൽ അരങ്ങേറ്റം നടത്തി. ശാസ്ത്രീയ നൃത്തരൂപങ്ങൾക്കു പുറമെ സിനിമാറ്റിക് നൃത്തങ്ങളും ഇത്തവണത്തെ പ്രത്യേകതയായിരുന്നു. ജലീൽ കൊച്ചി, അഭി ജോയ്, സാനു, ദിവ്യ ഹരി, ധന്യ ഷൈൻ ദേവ്, ശബാന അൻഷാദ് എന്നിവർ ഗാനങ്ങൾ ആലപിച്ചു. സ്റ്റൈസൻ ശബ്ദനിയന്ത്രണവും കൃതാർഥ് കൃഷ്ണകുമാർ ദീപ വിതാനവും നിർവഹിച്ചു.
അഭി ജോയ് അവതാരകനായിരുന്നു. മധു, സുകേഷ്, രൂപേഷ്, വിക്ടർ, മനോജ്, രൈഷാ മധു, ശ്രീഷ സുകേഷ്, നീതു ലാൽ, സവിത ജെറോം, സന്ധ്യ അഖിലേഷ്, സുജിത് വർക്കല, ബിജു, ജെറോം, ഓസ്റ്റിൻ അജി, ഹസ്സൻ പിള്ളൈ, ലാൽ കൊല്ലം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

