ചിലങ്ക നൃത്തവിദ്യാലയം 20ാം വാർഷികാഘോഷം
text_fieldsചിലങ്ക നൃത്തവിദ്യാലയം 20ാം വാർഷികാഘോഷം
റിയാദ്: ചിലങ്ക നൃത്തവിദ്യാലയം 20ാം വാർഷികം വിപുലമായി ആഘോഷിച്ചു. മലസിലെ ഡ്യൂൺസ് ഇന്റർനാഷനൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന നൃത്തോത്സവം ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ദിനേഷ് സേത്തിയ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. ശിഹാബ് കൊട്ടുകാട്, റഹ്മാൻ മുനമ്പത്, അബ്ദുല്ല വല്ലാഞ്ചിറ, ഷംനാദ് കരുനാഗപ്പള്ളി, ജയൻ കൊടുങ്ങല്ലൂർ, രഘുനാഥ് പറശ്ശിനിക്കടവ്, വിജയൻ നെയ്യാറ്റിൻകര, ഷാരോൺ ഷെരിഫ്, കനകലാൽ എന്നിവർ സംസാരിച്ചു. റീന കൃഷ്ണകുമാറിന്റെ ശിക്ഷണത്തിൽ 78 കുട്ടികൾ വിവിധ നൃത്തനൃത്യങ്ങൾ അവതരിപ്പിച്ചു.
28 കൊച്ചുകുട്ടികൾ ഒന്നിച്ചുചേർന്നു അവതരിപ്പിച്ച ‘മുദ്രകളും നവരസങ്ങളും’ എന്ന നൃത്തരൂപം ഏറെ ശ്രദ്ധിക്കപ്പെട്ടു. 65 കുട്ടികൾ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നിവയിൽ അരങ്ങേറ്റംനടത്തി. ശാസ്ത്രീയനൃത്തങ്ങളോടൊപ്പം സിനിമാറ്റിക് നൃത്തങ്ങളും അവതരിപ്പിക്കപ്പെട്ടു.
റൈഷാ മധു, നീതുലാൽ, സവിത ജെറോം, മധു, സുകേഷ്, ശ്രീകുമാർ, സുജിത്, സുനിൽ, രൂപേഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. പരിപാടിയിൽ സജിൻ നിഷാൻ അവതാരകനായി. നിസാം പൂളക്കൽ, നജീബ് അലിയാർ, ഹംസ എന്നിവർ സാങ്കേതികവിഭാഗം കൈകാര്യം ചെയ്തു. ഗിരിജൻ സ്വാഗതവും വിജയരാമൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

