വായനാനുഭവം പങ്കുവെച്ച് ചില്ല വായന
text_fieldsറിയാദ്: അഞ്ചു പുസ്തകങ്ങളുടെ വായനാനുഭവം പങ്കുവെച്ച് റിയാദിലെ ചില്ല വായന. അരുന്ധതി റോയ് രചിച്ച പുതിയ പുസ്തകമായ 'മദർ മേരി കംസ് ടു മീ' എന്ന ഓർമക്കുറിപ്പുകളുടെ വായന വി.കെ ഷഹീബ പങ്കുവെച്ചു.ഷംസുദ്ദീൻ കുട്ടോത്ത് രചിച്ച 'ഇരീച്ചാൽ കാപ്പി'ന്റെ വായനാനുഭവം പങ്കുവച്ച് സബീന സാലി സംസാരിച്ചു. ഹരിത സാവിത്രിയുടെ പ്രഥമ നോവലായ 'സിൻ' ചർച്ച ചെയ്യുന്ന രാഷ്ട്രീയ പശ്ചാത്തലം വിപിൻ കുമാർ വിശദീകരിച്ചു. പി. ഭാസ്കരനുണ്ണി രചിച്ച 'കേരളം ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ' എന്ന കൃതിയുടെ വായന ജോമോൻ സ്റ്റീഫൻ നിർവഹിച്ചു.
വായനയിലെ വേറിട്ട പുസ്തകം ഹയർ സെക്കൻഡറി ക്ലാസിലെ മലയാളം പാഠപുസ്തകമാണ്. 14 വർഷമായി ഒരു മാറ്റവുമില്ലാതെ തുടരുന്ന മലയാള പുസ്തകത്തെ വിമർശനാത്മകമായി നിരീക്ഷിച്ചുകൊണ്ട് മലയാളം അധ്യാപകൻ കൂടിയായ ബാസിൽ മുഹമ്മദ് സംസാരിച്ചു.ചർച്ചക്ക് നാസർ കാരക്കുന്ന് തുടക്കം കുറിച്ചു. അഡ്വ. ഫൈസൽ പരിപാടിയിൽ സംബന്ധിച്ചു. ചർച്ചകൾ ഉപസംഹരിച്ച് എം. ഫൈസൽ സംസാരിച്ചു. സുരേഷ് ലാൽ മോഡറേറ്ററായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

