Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവി​ല​ങ്ങാ​ടി​ന്...

വി​ല​ങ്ങാ​ടി​ന് ക​രു​ത​ലാ​യി റി​യാ​ദി​ലെ ‘കോ​ഴി​ക്കോ​ട​ൻ​സ്’

text_fields
bookmark_border
വി​ല​ങ്ങാ​ടി​ന് ക​രു​ത​ലാ​യി റി​യാ​ദി​ലെ ‘കോ​ഴി​ക്കോ​ട​ൻ​സ്’
cancel
camera_alt

വി​ല​ങ്ങാ​ട്​ ദു​ര​ന്ത ബാ​ധി​ത​ർ​ക്ക്​ വേ​ണ്ടി നി​ർ​മി​ച്ച ആ​ദ്യ വീ​ട്​

‘കോ​ഴി​ക്കോ​ട​ൻ​സ് റി​യാ​ദ്’ ഭാ​ര​വാ​ഹി​ക​ൾ ഷാ​ഫി പ​റ​മ്പി​ൽ എം.​പി​യു​ടെ സാ​ന്നി​ദ്ധ്യ​ത്തി​ൽ കൈ​മാ​റു​ന്നു

റി​യാ​ദ്​: വി​ല​ങ്ങാ​ട് പ്ര​കൃ​തി​ദു​ര​ന്ത​ത്തി​ൽ വീ​ടും ജീ​വി​ത​സ​മ്പാ​ദ്യ​വും ന​ഷ്​​ട​പ്പെ​ട്ട കു​ടും​ബ​ത്തി​ന് പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ കൈ​ത്താ​ങ്ങ്. റി​യാ​ദി​ലെ കോ​ഴി​ക്കോ​ട് നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ‘കോ​ഴി​ക്കോ​ട​ൻ​സ്’ പു​ന​ര​ധി​വാ​സ പ​ദ്ധ​തി​യി​ലെ ആ​ദ്യ വീ​ടി​​ന്റെ താ​ക്കോ​ൽ​ദാ​നം നി​ർ​വ​ഹി​ച്ചു. വ​ട​ക​ര എം.​പി ഷാ​ഫി പ​റ​മ്പി​ലി​​ന്റെ സാ​ന്നി​ധ്യ​ത്തി​ൽ കോ​ഴി​ക്കോ​ട​ൻ​സ് ചീ​ഫ് ഓ​ർ​ഗ​നൈ​സ​ർ കെ.​സി. ഷാ​ജു, ക​ൺ​വീ​ന​ർ റാ​ഫി കൊ​യി​ലാ​ണ്ടി, സ്ഥാ​പ​ക അം​ഗ​ങ്ങ​ളാ​യ ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ, നാ​സ​ർ കാ​ര​ന്തൂ​ർ, ഫൈ​സ​ൽ അ​ഹ​മ്മ​ദ്, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ ഉ​മ​ർ മു​ക്കം, പ്ര​ഷീ​ദ് കൊ​യി​ലാ​ണ്ടി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് കു​ടും​ബ​ത്തി​ന് താ​ക്കോ​ൽ കൈ​മാ​റി​യ​ത്.

ച​ട​ങ്ങി​ൽ ഫാ. ​വി​ൽ​സ​ൺ മു​ട്ട​ത്തു​കു​ന്നേ​ൽ, ജി​ല്ല പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ്​ കെ.​കെ. ന​വാ​സ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഷെ​ബി സെ​ബാ​സ്​​റ്റ്യ​ൻ, ലൗ​ലി ബി​ജു എ​ടാ​ട്ട്, യൂ​ത്ത് കോ​ൺ​ഗ്ര​സ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എം. അ​ഭി​ജി​ത്, സ​ൽ​മാ രാ​ജു, ജ​മാ​ൽ കോ​ര​ങ്ങാ​ട്ട്, മോ​ഹ​ന​ൻ പാ​റ​ക്ക​ട​വ്, എ​ൻ.​കെ. മു​ത്ത​ലി​ബ്, ര​വീ​ഷ് വ​ള​യം, ബ​വി​ത്ത് മ​ലോ​ൽ, അ​ന​സ് ന​ങ്ങാ​ണ്ടി, വി.​കെ. മൂ​സ, അ​ഷ​റ​ഫ് കൊ​റ്റാ​ല, ജോ​സ് ഇ​രു​പ്പ​ക്കാ​ട്ട്, ഒ. ​മു​നീ​ർ, പി.​എ​സ്. ശ​ശി, ബാ​ല​കൃ​ഷ്ണ​ൻ വി​ല​ങ്ങാ​ട് തു​ട​ങ്ങി നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RiyadhCoronaviruschicken coop
News Summary - 'Chicken coops' in Riyadh are a hit with the coronavirus
Next Story