ചെറൂപ്പ ഗള്‍ഫ് എക്സ്പാട്രിയെറ്റ്സ് ഫോറം രൂപവത്കരിച്ചു
text_fieldsഹസന് ചെറൂപ്പ, മൂസക്കുട്ടി, മുഹമ്മദ് ഷാഫി, ബാസിത്ത്
ജിദ്ദ: ഗള്‍ഫ് രാജ്യങ്ങളിലെ ചെറൂപ്പ നിവാസികളുടെ കൂട്ടായ്മയായി ‘ചെറൂപ്പ ഗള്‍ഫ് എക്സ്പാട്രിയെറ്റ്സ് ഫോറം’ നിലവില്‍ വന്നു. ചെറൂപ്പക്കാരായ പ്രവാസികളുടെ അഭ്യുന്നതിയും നാടിന്റെ ഉത്കര്‍ഷവും ലക്ഷ്യമിട്ടുള്ള കൂട്ടായ്മ രൂപീകരണ യോഗത്തില്‍ നാടിന്റെ വിജ്ഞാന വിളക്കായിരുന്ന പ്രശസ്ത ബഹുഭാഷാ പണ്ഡിതനും അറബിക് കവിയുമായിരുന്ന സി.കെ. അബുല്‍ഖൈര്‍ മൗലവിയുടെ അനുസ്മരണവും നടന്നു. ഓണ്‍ലൈന്‍ സംഗമത്തില്‍ എ.കെ. മൂസക്കുട്ടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ‘സൗദി ഗസറ്റ്’ എഡിറ്റര്‍ ഹസന് ചെറൂപ്പ ഉദ്ഘാടനം ചെയ്തു. എം.പി. ഷാനവാസും എ.എം. ഷുക്കൂറും അബുല്‍ഖൈര്‍ മൗലവിയെ അനുസ്മരിച്ചു സംസാരിച്ചു.
പ്രവാസത്തിനിടെ വിടപറഞ്ഞുപോയ ഖാലിദ് പറയരുതൊടിക, വി.കെ. അഫ്സല്, സലാം മാട്ടിടവന എന്നിവരെയും പരിപാടിയിൽ അനുസ്മരിച്ചു. ചെറൂപ്പയിലെ ആദ്യ പ്രവാസിയായ മാങ്ങാട്ടുമേത്തല് ഉബൈദ്, ഗള്‍ഫ് കുടിയേറ്റത്തിന്റെ ആദ്യപതിറ്റാണ്ടില്‍ ഫുജൈറയിലേക്ക് നടത്തിയ സാഹസിക യാത്രയുടെയും അതിജീവന പോരാട്ടത്തിന്റെയും തീക്ഷ്ണാനുഭവങ്ങള്‍ പങ്കുവെച്ചു. മുഹമ്മദ് ഷാഫി എ.എം കൂട്ടായ്മയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ വിശദീകരിച്ചു. എക്സിക്യൂട്ടിവ് അംഗങ്ങളുടെ കരടു പാനല്‍ കെ.എം. അസീസ് അവതരിപ്പിച്ചു. കോയ പുതിയോട്ടില്‍ സ്വാഗതവും അലി അക്ബര്‍ നന്ദിയും പറഞ്ഞു.
കൂട്ടായ്മയുടെ ഭാരവാഹികള്‍: ഹസന് ചെറൂപ്പ (മുഖ്യരക്ഷാധികാരി), എം.എം. റഷീദ് ഹാജി, എം.എം. റസാഖ് ഹാജി (രക്ഷാധികാരികള്‍), എ.കെ മൂസക്കുട്ടി അബുദബി (പ്രസി.), എ.എം. മുഹമ്മദ് ഷാഫി ദോഹ (ജന. സെക്ര.), ബാസിത്ത് ഹായില്‍ (ട്രഷ.), ഉബൈദ് മാങ്ങാട്ട് മേത്തൽ, കോയ പുതിയോട്ടിൽ (വൈസ് പ്രസി.), അലി അക്ബര്‍, റസാഖ് ചീക്കിലോട്ട്, കെ.എം. അസീസ് (ജോ. സെക്ര), ഉമ്മർ ത്വാഹാ (മീഡിയ, പബ്ലിസിറ്റി കൺവീനർ), കൺട്രി കോഓഡിനേറ്റർമാർ: പി.കെ. നാസർ, അബൂബക്കർ നെച്ചിക്കാട്ട് (സൗദി അറേബ്യ), സാബിത്ത് (യു.എ.ഇ), സി.കെ. സൽമാൻ (ഖത്തർ), ഷിബിലി നെച്ചിക്കാട്ട് (ബഹ്റൈൻ), ഫാസിൽ പേച്ചനങ്ങാട്ട് (കുവൈത്ത്), എം.കെ. ഷാഫി (ഒമാൻ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

