ചെറുമുക്ക് അബ്ദുൽ കരീം അനുസ്മരണം
text_fieldsകെ.എം.സി.സി ത്വാഇഫ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ചെറുമുക്ക് അബ്ദുൽ കരീം അനുസ്മരണത്തിൽ ശരീഫ് മണ്ണാർക്കാട് സംസാരിക്കുന്നു
ത്വാഇഫ്: കെ.എം.സി.സി ത്വാഇഫ് സെൻട്രൽ കമ്മിറ്റിയുടെ ജീവകാരുണ്യപ്രവർത്തനങ്ങൾക്കും സംഘടനയുടെ വളർച്ചക്കും മുൻപന്തിയിലുണ്ടായിരുന്ന പരേതനായ ചെറുമുക്ക് അബ്ദുൽ കരീം അനുസ്മരണ യോഗം സംഘടിപ്പിച്ചു. ബഷീർ താനൂർ ഉദ്ഘാടനം ചെയ്തു. അബ്ദുൽ ജലീൽ തോട്ടോളി ചെറുകുളമ്പ് അധ്യക്ഷത വഹിച്ചു. ശരീഫ് മണ്ണാർക്കാട് അനുസ്മരണ പ്രഭാഷണം നടത്തി. ത്വാഇഫ് പ്രവാസി സമൂഹത്തിന് നിസ്വാർഥ സേവനം ചെയ്യുന്നതിൽ ചെറുമുക്ക് അബ്ദുൽ കരീം ചെയ്ത സേവനങ്ങൾ എന്നും സ്മരിക്കപ്പെടുന്നതാണെന്നും ജീവകാരുണ്യപ്രവർത്തകർക്ക് അദ്ദേഹത്തിന്റെ ജീവിതം ഏറെ പ്രചോദനമാണെന്നും യോഗത്തിൽ അനുസ്‌മരിച്ചു. സൈനുദ്ദീൻ വടക്കാങ്ങര, അബ്ദുറഹ്മാൻ, റഫീഖ് തണ്ടലം, അബ്ദുസ്സലാം, അബ്ദുൽ ജബ്ബാർ കരുളായി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

