ചെങ്ങന്നൂരിൽ വർഗീയ ശക്തികൾക്ക് കനത്ത മറുപടി നൽകും -എ.എ റഹീം
text_fieldsജിദ്ദ: വർഗീയ ഫാഷിസ്റ്റ് ശക്തികൾക്ക് കനത്ത മറുപടി നൽകി ചെങ്ങന്നൂരിൽ ഇടതുപക്ഷം വിജയം നേടുമെന്ന് ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മറ്റി അംഗം എ.എ റഹീം. ജിദ്ദ നവോദയ അനാകിഷ് ഏരിയാ കമ്മിറ്റിയും കുടുംബവേദിയും സംയുക്തമായി സംഘടിപ്പിച്ച ‘മാനവീയം 2018’ എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നൂറിലേറെ വിദ്യാർഥികൾ അണിനിരന്ന ശാസ്ത്രമേള, കുടുംബിനികളുടെ തത്സമയ പാചകമേള, ബാലവേദി കുരുന്നുകൾ നടത്തിയ രംഗാവിഷ്കാരങ്ങൾ എന്നീ കലാപരിപാടികൾ അരങ്ങേറി. ഭക്ഷ്യമേളയിൽ എം.എം.എം.ഇ ഒന്നാം സ്ഥാനവും കറിചട്ടീസ് രണ്ടാം സ്ഥാനവും അലാവുദ്ദിനും അത്ഭുത വിളക്കും മൂന്നാം സ്ഥാനവും ടീം മാമാങ്കം നാലാം സ്ഥാനവും കരസ്ഥമാക്കി.
ഷഹീബ ബിലാൽ, ഹഫ്സ മുസാഫർ എന്നിവർ നിയന്ത്രിച്ചു. ശാസ്ത്രമേളയിൽ സീനിയർ വിഭാഗത്തിൽ ടീം സ്റ്റീഫൻ ഹോക്കിങ്‌സ് (അൽവുറൂദ് സ്കൂൾ) ഒന്നാം സ്ഥാനവും, ടീം മിഖായേൽ ഫറാദി (അഹ്‌ദാബ് സ്കൂൾ), രണ്ടാം സ്ഥാനവും, ടീം ആൽബർട്ട് െഎൻസ്റ്റീൻ ( മൈത്രി ജിദ്ദ), മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജൂനിയർ വിഭാഗത്തിൽ ടീം തോമസ് എഡിസൻ (ഇന്ത്യൻ സ്കൂൾ) ഒന്നാം സ്ഥാനവും, ടീം പോൾ ഡിറാക് രണ്ടാം സ്ഥാനവും, ടീം ടിം ബർണർ ലീ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഡോ: ഇന്ദുവിെൻറ നേത്രത്വത്തിൽ കാണികൾക്കായി ക്വിസ് മത്സരവും നടത്തി. മുഹസിൻ കാളികാവിെൻറ നേതൃത്വത്തിൽ നവോദയ ബാലവേദി കുട്ടികൾ കലാസന്ധ്യ അവതരിപ്പിച്ചു.
ഏരിയ പ്രസിഡൻറ് ജലീൽ ഉച്ചാരക്കടവ് അധ്യക്ഷത വഹിച്ചു. നവോദയ രക്ഷാധികാരി വി.കെ റഊഫ്, ജനറൽ സെക്രട്ടറി നവാസ് വെമ്പായം, പ്രസിഡൻറ് ഷിബു തിരുവനന്തപുരം, ഗോപി നടുങ്ങാടി, യൂസഫ് പുളമണ്ണ, ഗഫൂർ മമ്പുറം എന്നിവർ സംസാരിച്ചു. സുനിൽ തൃശൂർ അനുശോചനവും ഏരിയാ സെക്രട്ടറി ഷിനു പന്തളം സ്വാഗതവും , കുടുംബ വേദി കൺവീനർ മുസാഫർ പാണക്കാട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
