പനി ബാധിച്ച് ചികിത്സയിലായിരുന്ന ചെമ്മാട്​ സ്വദേശി റിയാദിൽ മരിച്ചു

  • കോവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു

01:34 AM
05/04/2020
safwan
സഫ്​വാൻ

റിയാദ്​: പനി ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി യുവാവ്​ മരിച്ചു. മലപ്പുറം ചെമ്മാട്​ സ്വദേശി നടമ്മൽ പുതിയകത്ത്​  സഫ്​വാൻ (41) ആണ്​ ശനിയാഴ്​ച ​രാത്രി മരിച്ചത്​. കോവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. റിയാദി​ൽ ടാക്​സി ഡ്രൈവറായിരുന്ന സഫ്​വാന് 10​ ദിവസം മുമ്പാണ്​ പനി ബാധിച്ചത്​. അഞ്ചുദിവസമായി​​ റിയാദിലെ സൗദി ജർമൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

 

സന്ദർശക വിസയിൽ മാർച്ച്​ 10ന്​ റിയാദിലെത്തിയ ഭാര്യ ഖമറുന്നീസ ഒപ്പമുണ്ടായിരുന്നു. പരേതരായ കെ.എൻ.പി മുഹമ്മദ്​, ഫാത്തിമ ദമ്പതികളുടെ മകനാണ്​. സഹോദരങ്ങൾ: അസീസ്​, ശംസുദ്ദീൻ, അബ്​ദുൽ സലാം, ഇല്യാസ്​, മുസ്​തഫ, റിസ്​വാൻ (ദുബൈ), ലുഖ്​മാൻ (ഖുൻഫുദ), സൈഫുന്നീസ, ഹാജറ, ഷംസാദ്​, ഖദീജ, ആതിഖ. 

 

Loading...
COMMENTS