Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightചെ​മ്മാ​ട് ദ​യ...

ചെ​മ്മാ​ട് ദ​യ ചാ​രി​റ്റി സെൻറ​ർ ജി​ദ്ദ ചാ​പ്റ്റ​ർ ക​ൺ​വെ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ചെ​മ്മാ​ട് ദ​യ ചാ​രി​റ്റി സെൻറ​ർ ജി​ദ്ദ ചാ​പ്റ്റ​ർ ക​ൺ​വെ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ചെ​മ്മാ​ട് ദ​യ ചാ​രി​റ്റി സെൻറ​ർ ജി​ദ്ദ ചാ​പ്റ്റ​ർ ക​ൺ​വെ​ൻ​ഷ​ൻ അ​ഷ്റ​ഫ് ത​ങ്ങ​ള്‍ ചെ​ട്ടി​പ്പ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ജി​ദ്ദ: സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന വി​വി​ധ ക്ഷേ​മ പ​ദ്ധ​തി​ക​ളു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ലെ വി​വേ​ച​ന​ങ്ങ​ളും ആ​നു​കൂ​ല്യ വി​ത​ര​ണ​ത്തി​നാ​യി സ​ർ​ക്കാ​ർ സം​വി​ധാ​ന​ത്തി​ന് പ​ക​രം പാ​ർ​ട്ടി സം​വി​ധാ​ന​ങ്ങ​ളെ ആ​ശ്ര​യി​ക്കു​ന്ന​തും പ​ക്ഷ​പാ​തം കാ​ണി​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​ണെ​ന്ന് അ​ശ്റ​ഫ് ത​ങ്ങ​ൾ ചെ​ട്ടി​പ്പ​ടി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ചെ​മ്മാ​ട് ദ​യ ചാ​രി​റ്റി സെൻറ​ർ ജി​ദ്ദ ചാ​പ്റ്റ​ർ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ക​ൺ​വെ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കൊ​റോ​ണ മ​ഹാ​മാ​രി സൃ​ഷ്​​ടി​ച്ച ആ​ഗോ​ള പ്ര​തി​സ​ന്ധി ഗ​ൾ​ഫ് മേ​ഖ​ല​യി​ലും സാ​ര​മാ​യി​ത്ത​ന്നെ ബാ​ധി​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ സ​മ​ചി​ത്ത​ത​യോ​ടെ കാ​ര്യ​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കി പ്ര​തി​സ​ന്ധി​ക​ളെ നേ​രി​ടാ​നും മ​റി​ക​ട​ക്കാ​നും പ്ര​വാ​സി​ക​ൾ മാ​ന​സി​ക​മാ​യി ത​യാ​റെ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച 22 പേ​രു​ടേ​തു​ൾ​െ​പ്പ​ടെ 81 പേ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് മ​ര​ണാ​ന​ന്ത​ര ആ​നു​കൂ​ല്യ​മാ​യി ആ​റ് ല​ക്ഷം രൂ​പ വീ​ത​വും മ​റ്റു ചി​കി​ത്സാ സ​ഹാ​യ​ങ്ങ​ളും ചേ​ർ​ത്ത് ആ​റ് കോ​ടി​യോ​ളം രൂ​പ ക​ഴി​ഞ്ഞ​വ​ർ​ഷം കെ.​എം.​സി.​സി സു​ര​ക്ഷാ​പ​ദ്ധ​തി​യി​ലൂ​ടെ വി​ത​ര​ണം ചെ​യ്ത​തെ​ന്നും പ​ദ്ധ​തി ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ൺ​െ​വ​ൻ​ഷ​നി​ൽ സ​ക്കീ​ർ കു​ന്നു​മ്മ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ന്ന കെ.​പി. ഹം​സ​ക്ക് ച​ട​ങ്ങി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. വി.​പി. മു​സ്ത​ഫ, സി.​സി. ക​രീം, എം.​പി.​എ. റ​ഊ​ഫ്, നൂ​ർ മു​ഹ​മ്മ​ദ് പാ​ല​ത്തി​ങ്ങ​ൽ, പി.​എം.​എ. ബാ​വ, മ​ജീ​ദ് ക​ള്ളി​യി​ൽ, ജാ​ഫ​ർ വെ​ന്നി​യൂ​ർ, സി.​വി. മു​ജീ​ബ്, മു​ഹ​മ്മ​ദ് റ​ഫീ​ഖ് പ​ന്താ​ര​ങ്ങാ​ടി, അ​ബ്​​ദു​ൽ സ​മ​ദ് ക​ട​വ​ത്ത്, കെ.​പി. ഹം​സ എ​ന്നി​വ​ർ സം​സാ​രി​ച്ചു. മ​ജീ​ദ് പു​ക​യൂ​ർ സ്വാ​ഗ​ത​വും മു​ഹ​മ്മ​ദ് റ​ഫീ​ഖ് കൂ​ള​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Charity Center
News Summary - Chemmad Daya Charity Center Jeddah Chapter Convention Organized
Next Story