2,000 കോടി ഡോളർ ചെലവിൽ ലോകത്തെ ഏറ്റവും വലിയ കെമിക്കൽ കമ്പനി സൗദിയിൽ സ്ഥാപിക്കുന്നു
text_fieldsറിയാദ്: 2,000 കോടി ഡോളർ ചെലവിൽ ലോകത്തെ ഏറ്റവും വലിയ കെമിക്കൽ കമ്പനി സൗദി അറേബ്യയിൽ സ്ഥാപിക്കാൻ സൗദി അരാംകോയും സാബികും കരാറിലെത്തി. ക്രൂഡ് ഒായിൽ കയറ്റുമതിയെ ആശ്രയിച്ചുള്ള നിന്ന് രാജ്യത്തിെൻറ സമ്പദ്ഘടനയെ വൈവിധ്യവത്കരിക്കുന്നതിെൻറ ഭാഗമായാണ് പുതിയ വ്യാവസായിക സമുച്ചയം സ്ഥാപിക്കുന്നത്. ക്രൂഡ് ഒായിലിൽ നിന്ന് വിവിധ കെമിക്കൽ ഉൽപന്നങ്ങൾ നിർമിച്ചെടുക്കുന്ന ബൃഹത്തായ പദ്ധതിയാണ് സൗദി ബേസിക് ഇൻഡസ്ട്രീസ് കോർപറേഷനുമായി (സാബിക്) സഹകരിച്ച് അരാംകോ നടപ്പാക്കുക.
റിയാദിൽ ഞായറാഴ്ച നടന്ന ചടങ്ങിൽ അരാംകോ സി.ഇ.ഒ അമീൻ നാസറും സാബിക് സി.ഇ.ഒ യൂസഫ് അൽ ബുന്യാനും കരാറിൽ ഒപ്പുവെച്ചു.
നിർദിഷ്ട സമുച്ചയം അതിെൻറ വലിപ്പം കൊണ്ടുമാത്രമല്ല, അതിൽ ഉപയോഗിക്കാൻ ആലോചിക്കുന്ന അത്യാധുനിക സാേങ്കതിക വിദ്യ കൊണ്ടുകൂടിയാണ് ശ്രദ്ധേയമാകുന്നതെന്ന് ചടങ്ങിന് ശേഷം അമീൻ നാസർ പറഞ്ഞു. ഇത്രയും വിപുലമായ നിലയിൽ രാജ്യത്തെ പ്രമുഖമായ ഇൗ രണ്ടുസ്ഥാപനങ്ങളും കൈകോർക്കുന്നത് ഇതാദ്യമായാണെന്ന് യൂസഫ് അൽ ബുന്യാനും കൂട്ടിച്ചേർത്തു. 2025 ഒാടെ സമുച്ചയം പ്രവർത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിദിനം നാലുലക്ഷം ബാരൽ അറേബ്യൻ ലൈറ്റ് ക്രൂഡ് ഒായിൽ സംസ്കരിക്കാൻ കഴിയും. ഒമ്പത് ദശലക്ഷം ടൺ കെമിക്കലും ബേസ് ഒായിലും പ്രതിവർഷം ഉൽപാദിപ്പിക്കാനാകും. ഇതിനൊപ്പം ആഭ്യന്തര ഉപയോഗത്തിനായി രണ്ടുലക്ഷം ബാരൽ ഡീസലും ദിനംപ്രതി ഉൽപാദിപ്പിക്കും. 30,000 നേരിട്ടുള്ള തൊഴിലവസരങ്ങളാകും കമ്പനി സൃഷ്ടിക്കുക. 2030 ഒാടെ സൗദി അറേബ്യയുടെ മൊത്തം ആഭ്യന്തര ഉൽപാദനത്തിെൻറ 1.5 ശതമാനം ഇൗ സ്ഥാപനത്തിേൻറതാകുമെന്നാണ് പ്രതീക്ഷ.