ചേലക്കാട് മുഹമ്മദ് മുസ്ലിയാര് അനുസ്മരണവും പ്രാർഥന സദസ്സും
text_fieldsകെ.ഐ.സി ചെയര്മാന് ശംസുദ്ദീന്‍ ഫൈസി എടയാറ്റൂര്‍ ചേലക്കാട് മുഹമ്മദ് മുസ്ലിയാര് അനുസ്മരണ പ്രഭാഷണം നടത്തുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ ചേലക്കാട് മുഹമ്മദ് മുസ്ലിയാര് അനുസ്മരണവും പ്രാര്‍ഥന സദസ്സും സംഘടിപ്പിച്ചു. കെ.ഐ.സി ചെയര്മാന് ശംസുദ്ദീന്‍ ഫൈസി എടയാറ്റൂര്‍ അനുസ്മരണ പ്രഭാഷണം നടത്തി. പണ്ഡിത ശ്രേണിയിലെ പ്രഗല്ഭനായിരുന്ന മുഹമ്മദ് മുസ്ലിയാര് ജീവിത രീതിയിലൂടെ ഏവര്‍ക്കും മാതൃകയായിരുന്നു.
പതിറ്റാണ്ടുകള്‍നീണ്ട അധ്യാപന ജീവിതത്തില്‍ ശിഷ്യഗണങ്ങളോടുള്ള അദ്ദേഹത്തിന്റെ സമീപനം സൗമ്യവും വ്യത്യസ്തവുമായിരുന്നു. ഉന്നതമായ സ്ഥാനങ്ങള്‍ വഹിക്കുമ്പോഴും വിനയവും ലാളിത്യവും സൂക്ഷ്മതയും കൈമുതലാക്കിയ മുഹമ്മദ് മുസ്ലിയാരുടെ വേര്‍പാട് വിശ്വാസി സമൂഹത്തിന് തീരാനഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ ഫൈസി പൊന്മള അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് ഇസ്മാഈല്‍ ഹുദവി ഉദ്ഘാടനം നിര്‍വഹിച്ചു. കുവൈത്ത് കെ.എം.സി.സി ജ. സെക്രട്ടറി അബ്ദുറസാഖ് പേരാമ്പ്ര, വി.ടി.കെ. മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.
കേന്ദ്ര വൈസ് പ്രസിഡന്റ് ഇല്യാസ് മൗലവി, സെക്രട്ടറി അബ്ദു കുന്നുംപുറം, മേഖല യൂനിറ്റ് ഭാരവാഹികള്‍, കൗണ്‍സില്‍ അംഗങ്ങള്‍, വിവിധ വിങ് കണ്‍വീനര്‍മാര്‍, രക്ഷിതാക്കള്‍, മറ്റു പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ജ. സെക്രട്ടറി സൈനുല്‍ ആബിദ് ഫൈസി സ്വാഗതവും സെക്രട്ടറി നിസാര്‍ അലങ്കാര്‍ നന്ദിയും പറഞ്ഞു.

