കൊണ്ടോട്ടി കെ.എം.സി.സി സ്പോർട്സ് മീറ്റിൽ ചീക്കോട് മുനിസിപ്പൽ ടീം ജേതാക്കൾ
text_fieldsറിയാദ് കെ.എം.സി.സി കൊണ്ടോട്ടി സ്പോർട്സ് മീറ്റിൽ ജേതാക്കളായ ചീക്കോട് മുനിസിപ്പൽ ടീം
റിയാദ്: കെ.എം.സി.സി കൊണ്ടോട്ടി മണ്ഡലം ‘തൻശീത്ത്’ കാമ്പയിന്റെ ഭാഗമായി സ്പോർട്സ് മീറ്റ് 2023 സംഘടിപ്പിച്ചു. സാംസ്കാരിക സമ്മേളനത്തിൽ പ്രസിഡന്റ് അബ്ദുറസാഖ് ഓമാനൂർ അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ല പ്രസിഡന്റ് മുഹമ്മദ് വേങ്ങര സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ല കെ.എം.സി.സിയുടെ ‘സ്കോർ’ നടത്തിയ ഫുട്ബാൾ ടൂർണമെന്റിൽ മണ്ഡലം ടീമിനുവേണ്ടി കളിച്ച ടീം അംഗങ്ങളെ ആദരിച്ചു.
ഫലസ്തീൻ ജനതയോടൊപ്പം ഐക്യദാർഢ്യം രേഖപ്പെടുത്തി സത്താർ താമരത്ത് മുഖ്യപ്രഭാഷണം നടത്തി. കോയാമു ഹാജി, ഉസ്മാനലി പാലത്തിങ്ങൽ, നാസർ മാങ്കാവ്, അസീസ് വെങ്കിട്ട, മുനീർ വാഴക്കാട്, ബഷീർ സിയാംകണ്ടം, ഫിറോസ് പള്ളിപ്പടി തുടങ്ങിയവർ സംസാരിച്ചു.
വിവിധ കായികയിനങ്ങളിൽ കൊണ്ടോട്ടി, പുളിക്കൽ, വാഴക്കാട്, ചീക്കോട്, മുതുവല്ലൂർ, ചെറുകാവ്, വാഴയൂർ പഞ്ചായത്തുകൾ തമ്മിൽ മത്സരിച്ചു. ഫുട്ബാൾ മത്സരത്തിൽ മുനിസിപ്പൽ ടീം കൊണ്ടോട്ടിയെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് ചീക്കോട് പഞ്ചായത്ത് ടീം പരാജയപ്പെടുത്തി. ഗ്രൗണ്ടിൽ നടന്ന വ്യക്തിഗത ഷൂട്ടൗട്ട് മത്സരം പ്രവർത്തകർക്ക് പ്രത്യേക ആവേശമായി. ശേഷം നടന്ന വാശിയേറിയ വടംവലി മത്സരത്തിൽ ചെറുകാവ് പഞ്ചായത്ത് ടീം ജേതാക്കളും ചീക്കോട് പഞ്ചായത്ത് ടീം റണ്ണർ അപ്പുമായി.
മീറ്റിൽ ബെസ്റ്റ് പ്ലയറായി ആശിഫ് (ചീക്കോട്), ബെസ്റ്റ് ഗോൾ കീപ്പർ ഷഫീക്ക് മുണ്ടക്കൽ (ചീക്കോട്) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. സ്പോർട്സ് മീറ്റിന് ലത്തീഫ് കുറിയേടം, എ.കെ. ലത്തീഫ്, റിയാസ് സിയാംകണ്ടം, ജാബിർ എടവണ്ണപ്പാറ, ലിയാഖത്ത് ചീക്കോട്, സമദ് ഓമാനൂർ, സൈദ് എളമരം, ഫസൽ കുമ്മാളി, സൈദ് പെരിങ്ങാവ്, പി.എൻ. മുബാറക്, അബൂബക്കർ സിദ്ദീഖ് വാഴയൂർ, ഷഫീഖ് മുണ്ടക്കൽ, സലീം സിയാംകണ്ടം, ഹൈദർ ചീക്കോട്, ജാഫർ ഹുദവി, മുഖ്ലിസ് മുതുവല്ലൂർ, ഷകീബ് ഒളവട്ടൂർ തുടങ്ങിയവർ നേതൃത്വം നൽകി. കുടുംബങ്ങൾക്ക് പ്രത്യേക സൗകര്യവും വിഭവസമൃദ്ധമായ മുഴുസമയ ഭക്ഷണ കൗണ്ടറും ഒരുക്കിയിരുന്നു. ഷറഫു പുളിക്കൽ സ്വാഗതവും ബഷീർ ചുള്ളിക്കോട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

