Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചെക്പോയിൻറ് വെടിെവപ്പ്; പരിക്കേറ്റവരെ ഗവർണർ സന്ദർശിച്ചു
text_fieldsbookmark_border
അബ്ഹ: അസീറിൽ ചെക്പോയിൻറിലുണ്ടായ െവടിവെപ്പിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പൊലീസുകാരെ മേഖല ഗവർണർ സന്ദർശിച്ചു. അസീർ മർക്കസി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അലി ഫാഇസ് സഹ്മഇ, അബ്ദുല്ല അൽശഹ്രി എന്നിവരെയാണ് ഗവർണർ സന്ദർശിച്ചത്. കഴിഞ്ഞ വ്യാഴം രാത്രിയാണ് ബരീഖിനും മുജാറദക്കുമിടയിലെ ചെക്ക്പോയിൻറിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്ക് നേരെ ആയുധധാരികൾ വെടിയുതിർത്തത്. സംഭവത്തിൽ നാല് പേർ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അക്രമത്തിന് ശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ആയുധധാരികെള പൊലീസ് സംഘം പിന്തുടർന്നു പിടികൂടി. രണ്ടുപേരെ അറസ്റ്റ് ചെയ്തു. പൊലീസുമായുള്ള വെടിവെപ്പിൽ മൂന്നാമൻ കൊല്ലപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
