ചെക്പോയിൻറ് ആക്രമണത്തിൽ മരണം നാലായി
text_fieldsജിദ്ദ: അസീറിൽ ചെക്പോയിൻറിലുണ്ടായ െവടിവെപ്പിൽ മരിച്ച പൊലീസുകാരുടെ എണ്ണം നാലായി. മറ്റ് നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. അക്രമത്തിന് ശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ആയുധധാരികെള പൊലീസ് സംഘം പിന്തുടർന്നു പിടികൂടി.
രണ്ടുപേരെ അറസ്റ്റ് ചെയ്തു. പൊലീസുമായുള്ള വെടിവെപ്പിൽ മൂന്നാമൻ കൊല്ലപ്പെട്ടു. അക്രമത്തിന് പിന്നിൽ പ്രവർത്തിച്ചവരെല്ലാം സൗദി പൗരൻമാരാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
അസീറിലെ മുജാറദ മേഖലയിലെ ചെക്പോയിൻറിൽ വ്യാഴം അർധരാത്രി 12.40 നാണ് വെടിവെപ്പുണ്ടായത്. ബരീഖിനും മുജാറദക്കുമിടയിലുള്ള അൽഅർഖൂബ് റോഡിലെ ചെക്പോയിൻറിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരാണ് മരിച്ചത്. മൂന്നുപേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. സാർജൻറ് അഹമദ് ഇബ്രാഹിം അസീരി, ഡെപ്യൂട്ടി സർജൻറ് അബ്ദുല്ല ഗാസി അശ്ശഹ്രി, ഡെപ്യൂട്ടി സർജൻറ് സാലിഹ് അലി അൽഅംരി എന്നിവരാണ് മരിച്ചത്. ഒരാൾ പിന്നീട് ആശുപത്രിയിലും മരിച്ചു.
സംഭവത്തിന് ശേഷം ഇവിടെ നിന്ന് കടന്ന ആക്രമികൾക്കായി വിമാനങ്ങൾ വരെ ഉപയോഗിച്ച് നാടിളക്കിയുള്ള തെരച്ചിലാണ് നടത്തിയത്. മണിക്കൂറുകൾക്ക് ശേഷമാണ് സംഘത്തെ വളഞ്ഞുപിടികൂടിയത്. രണ്ടുപേർ കീഴടങ്ങിയപ്പോൾ മൂന്നാമൻ പൊലീസിന് നേരെ വെടിയുതിർത്ത് രക്ഷപ്പെടാൻ ശ്രമിച്ചു.
പൊലീസ് വെടിവെപ്പിലാണ് ഇയാൾ മരിച്ചത്. ബൻദർ മുഹമ്മദ് അലി അശ്ശഹ്രി എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
