Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്രവാസികളെ...

പ്രവാസികളെ കബളിപ്പിച്ച് പണം തട്ടുന്ന സംഭവങ്ങൾ തുടർക്കഥ

text_fields
bookmark_border

യാം​ബു: ഉ​പ​ഭോ​ക്താ​വാ​ണെ​ന്ന വ്യാ​ജേ​ന ക​ട​ക​ളി​ലെ​ത്തി പ​ണം ത​ട്ടു​ന്ന സം​ഭ​വ​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​വു​ന്നു. യാം​ബു മേ​ഖ​ല​യി​ലും ഇ​ത്ത​രം ത​ട്ടി​പ്പു​ക​ൾ അ​ര​ങ്ങേ​റു​ന്നു. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കി​ട​യി​ൽ നി​ര​വ​ധി സം​ഭ​വ​ങ്ങ​ളാ​ണ് പ്ര​ദേ​ശ​ത്തെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് റി​പ്പോ​ർ​ട്ട് ചെ​യ്​​ത​ത്.

ജി​ദ്ദ​യി​ലും മ​റ്റും മു​മ്പ് ന​ട​ന്ന ഇ​തു​പോ​ലു​ള്ള സ​മാ​ന ത​ട്ടി​പ്പു​ക​ളു​ടെ വാ​ർ​ത്ത​ക​ൾ ശ്ര​ദ്ധി​ച്ച​തി​നാ​ലാ​ണ് പ​ല​രും ത​ട്ടി​പ്പി​ന് വി​ധേ​യ​രാ​കാ​തി​രു​ന്ന​ത്. ര​ണ്ടു​ദി​വ​സം മു​മ്പ് ടൗ​ണി​ലെ ഇ​ല​ക്ട്രോ​ണി​ക്സ് ക​ട​യി​ൽ​നി​ന്ന് ര​ണ്ടു​ത​വ​ണ പ​ണം ത​ട്ടി​യെ​ടു​ത്തു. സാ​ധ​നം വാ​ങ്ങി ബി​ല്ലാ​ക്കി​യ​ശേ​ഷം വി​ല കൂ​ടു​ത​ലാ​ണെ​ന്നു​ പ​റ​ഞ്ഞ് ഒ​ഴി​ഞ്ഞു​മാ​റി​യ അ​റ​ബി വേ​ഷ​ധാ​രി​യാ​യ യു​വാ​വാ​ണ് മ​ല​യാ​ളി യു​വാ​വി​ൽ​നി​ന്ന് 700 റി​യാ​ൽ ഇ​ങ്ങ​നെ ത​ട്ടി​യെ​ടു​ത്ത​ത്.

ക​ട​യി​ലെ കാ​മ​റ പ​രി​ശോ​ധി​ച്ച് ത​ട്ടി​പ്പു ന​ട​ത്തി​യ വ്യ​ക്തി​യെ ക​ണ്ടെ​ത്തു​ക​യും പൊ​ലീ​സി​ൽ കേ​സ് കൊ​ടു​ത്ത​താ​യും യു​വാ​വ് അ​റി​യി​ച്ചു. ന​ഷ്​​ട​പ്പെ​ട്ട സം​ഖ്യ തി​രി​ച്ചു​കി​ട്ടു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അ​ദ്ദേ​ഹം. മാ​സ്ക് ധ​രി​ച്ച് ക​ട​യി​ലെ​ത്തു​ന്ന​തു​കൊ​ണ്ട് ഒ​റ്റ​നോ​ട്ട​ത്തി​ൽ കാ​മ​റ​ക​ളി​ൽ​നി​ന്ന്​ ആ​ളെ തി​രി​ച്ച​റി​യി​ല്ലെ​ന്ന ധൈ​ര്യ​ത്തി​ലാ​ണ് ഇ​ത്ത​രം ത​ട്ടി​പ്പു സം​ഘ​ങ്ങ​ൾ രം​ഗ​ത്തി​റ​ങ്ങു​ന്ന​ത്. ക​ട​യി​ലെ​ത്തു​ന്ന ഇ​ക്കൂ​ട്ട​ർ ആ​ദ്യം മാ​ന്യ​മാ​യ രീ​തി​യി​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി 500 റി​യാ​ൽ നോ​ട്ട് കാ​ണി​ച്ച് പ​ണം ന​ൽ​കി​യെ​ന്ന പ്ര​തീ​തി സൃ​ഷ്​​ടി​ക്കും. ഇ​തി​നി​ട​യി​ൽ ചു​ളു​വി​ൽ ചെ​റി​യ വി​ല​യു​ള്ള സാ​ധ​ന​ത്തി​െൻറ വി​ല കി​ഴി​ച്ചു​ള്ള ബാ​ക്കി തു​ക കൈ​പ്പ​റ്റി​യി​രി​ക്കും.

ക​ട​ക്കാ​ര​നെ പ​ര​മാ​വ​ധി പ്ര​കോ​പി​പ്പി​ച്ച്, ശ്ര​ദ്ധ​തി​രി​ച്ച​ശേ​ഷം ആ​ദ്യം ന​ൽ​കി​യ 500 റി​യാ​ലും തി​രി​ച്ചു​വാ​ങ്ങി സ്ഥ​ലം കാ​ലി​യാ​ക്കു​ക​യും ചെ​യ്യും. ക​ട​ക്കാ​ര​ൻ ആ​കെ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​കും. ഏ​റെ ക​ഴി​ഞ്ഞാ​ണ്​ ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട​ത്​ തി​രി​ച്ച​റി​യു​ക.

500 റി​യാ​ലി​ന് ചി​ല്ല​റ ചോ​ദി​ച്ച് ത​ട്ടി​പ്പു ന​ട​ത്തു​ന്ന രീ​തി​യും വ്യാ​പ​ക​മാ​ണ്. ക​ട​യി​ൽ​നി​ന്ന് വാ​ങ്ങു​ന്ന ചി​ല്ല​റ അ​ക​ത്തു​നി​ന്ന് എ​ണ്ണി​നോ​ക്കാ​തെ പോ​ക്ക​റ്റി​ലി​ട്ട് പു​റ​ത്തു​പോ​യ​ശേ​ഷം തി​രി​ച്ചു​വ​ന്ന്​ ത​ന്ന സം​ഖ്യ​യി​ൽ കു​റ​വു​ണ്ടെ​ന്നു ​പ​റ​ഞ്ഞ്​ ബ​ഹ​ളം​വെ​ച്ച് നൂ​റും ഇ​രു​നൂ​റും ത​ട്ടി​ച്ച്​ മു​ങ്ങു​ന്ന സം​ഘ​വും വി​ല​സു​ക​യാ​ണ്.

പ​ച്ച​ക്ക​റി​ക​ട ന​ട​ത്തു​ന്ന മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ യു​വാ​വ് ഇ​ങ്ങ​നെ ത​ട്ടി​പ്പി​ന് വി​ധേ​യ​നാ​യ അ​നു​ഭ​വം പ​റ​യു​ന്നു. സം​സാ​ര​ത്തി​ലും വേ​ഷ​വി​ധാ​ന​ത്തി​ലും മാ​ന്യ​നാ​ണെ​ന്ന് വ​രു​ത്തി​യും ക​ള​വ് പ​റ​യി​ല്ല എ​ന്ന അ​വ​സ്ഥ ഉ​ണ്ടാ​ക്കി​യും ത​ട്ടി​പ്പ് ന​ട​ത്തു​ന്നു.

സാ​ധ​നം വാ​ങ്ങി​യ​ശേ​ഷം താ​ൻ ഉ​ദ്ദേ​ശി​ച്ച ബ്രാ​ൻ​ഡ​ല്ല എ​ന്നു​പ​റ​ഞ്ഞ് സം​ഖ്യ മ​ട​ക്കി​ന​ൽ​കാ​ൻ പ​റ​യു​മ്പോ​ൾ ന​ൽ​കാ​ത്ത സം​ഖ്യ അ​ശ്ര​ദ്ധ​യോ​ടെ തി​രി​കെ കൊ​ടു​ക്കു​ന്ന ക​ച്ച​വ​ട​ക്കാ​ർ പി​ന്നീ​ട് ക​ണ​ക്കു നോ​ക്കു​മ്പോ​ൾ മാ​ത്ര​മാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ​ത്​ അ​റി​യു​ന്ന​ത്.

പ​ത്ര​ങ്ങ​ളി​ൽ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ വാ​യി​ച്ച് ധാ​ര​ണ​യു​ള്ള​വ​ർ പോ​ലും വി​ദ​ഗ്ധ​മാ​യി ക​ബ​ളി​പ്പി​ക്ക​ലി​ന് ഇ​ര​യാ​കു​ന്ന​ത് പ്ര​വാ​സി ക​ച്ച​വ​ട​ക്കാ​രെ ഏ​റെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു​ണ്ട്. ത​ട്ടി​പ്പു​ക​ളു​ടെ വി​വി​ധ രീ​തി​ക​ളും സ​മാ​ന സം​ഭ​വ​ങ്ങ​ളും പ​ല​ഭാ​ഗ​ത്തും ന​ട​ന്നി​ട്ടും പ്ര​വാ​സി​ക​ൾ വ​ഞ്ചി​ത​രാ​കു​ന്ന​ത് ആ​വ​ർ​ത്തി​ക്ക​പ്പെ​ടു​ന്ന​ത് വ​ലി​യ അ​ശ്ര​ദ്ധ​യാ​ണെ​ന്നും അ​പ​രി​ചി​ത​രു​മാ​യി പ​ണ​മി​ട​പാ​ട് ന​ട​ത്തു​മ്പോ​ൾ കൂ​ടു​ത​ൽ ജാ​ഗ്ര​ത കൈ​ക്കൊ​ള്ളേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story