സംശയ നിവാരണത്തിനായി ‘തവക്കൽന’ ആപ്ലിക്കേഷനിൽ ചാറ്റ് സേവനം ആരംഭിച്ചു
text_fieldsജിദ്ദ: രാജ്യത്തെ സ്വദേശികൾക്കും വിദേശികൾക്കും വിവിധ ആവശ്യങ്ങൾക്ക് സഹായകരമായി സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രൂപകൽപന ചെയ്ത തവക്കൽന മൊബൈൽ ആപ്ലിക്കേഷനിൽ പുതിയ ചാറ്റ് സേവനം ആരംഭിച്ചു.
ഗുണഭോക്താക്കൾക്ക് നേരിട്ട് അധികൃതരുമായി ബന്ധപ്പെട്ട് സംശയ നിവാരണത്തിന് അവസരമൊരുക്കുന്നതാണ് ചാറ്റ് സേവനം. ചാറ്റ് സംവിധാനം എങ്ങിനെ ഉപയോഗിക്കാമെന്നതിനെ സംബന്ധിച്ച് അധികൃതർ വിശദീകരിക്കുന്നുണ്ട്. ആപ്ലിക്കേഷന്റെ പുതിയ പതിപ്പായ 'തവക്കൽനാ ഖിദ്മാത്ത്' (തവക്കൽനാ സേവനങ്ങൾ) തുറന്ന് സ്ക്രീനിന്‍റെ മുകൾ ഭാഗത്തുള്ള ഗുണഭോക്താവിന്‍റെ ഫോട്ടോയിൽ അമർത്തണം. തുടർന്ന് ലഭിക്കുന്ന സ്ക്രീനിൽ നിന്നു അവസാന ടാബ് ആയ Contact Us എന്നത് തെരഞ്ഞെടുക്കുക.
ഇവിടെ തവക്കൽനയുമായി ബന്ധപ്പെടാനായി ടോൾ ഫ്രീ നമ്പർ, ട്വിറ്റർ അക്കൗണ്ട്, ഇ-മെയിൽ, Direct Chat എന്നിങ്ങനെ കാണാം. അതിൽ നിന്നും Direct Chat തെരഞ്ഞെടുത്ത് ചാറ്റിങ് തുടങ്ങാം. സംശയങ്ങൾക്ക് തത്സമയം മറുപടി ലഭിക്കും എന്നതാണ് പുതിയ സേവനത്തിന്റെ പ്രത്യേകത. പുതിയ സേവനം ലഭിക്കുന്നതിന് ആപ്ലിക്കേഷന്റെ ഏറ്റവും പുതിയ വേർഷൻ അപ്ഡേറ്റ് ചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

