മൂന്ന് കോടിയിലേറെ രൂപയുടെ ക്ഷേമപ്രവർത്തനങ്ങൾ നടത്തിയതായി റിപ്പോർട്ട്
text_fieldsജിദ്ദ: ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ പ്രവർത്തന – സാമ്പത്തിക റിപോർട്ടിന് നിലവിലെ കമ്മിറ്റിയുടെ സമാപന കൗൺസിൽ അംഗീകാരം നൽകി.
കേരളത്തിലെ വിവിധ സി.എച്ച് സെൻററുകളിലെത്തുന്ന നിർധന രോഗികളെ സഹായിക്കാനുള്ള ഭൗതിക സൗകര്യമൊരുക്കുന്നതിന് ഒരു കോടി എഴുപത് ലക്ഷം രൂപ, ജിദ്ദ കെ.എം.സി.സി കാരുണ്യ ഹസ്തം കുടുംബ സുരക്ഷ പദ്ധതിയിൽ അംഗത്വമെടുത്ത് മരണപ്പെട്ടവരുടെ ആശ്രിതർക്കും അംഗങ്ങളുടെ ചികിൽസ ചെലവിനുമായി ഒരു കോടി ഇരുപത് ലക്ഷം രൂപ, ജിദ്ദയിലെ നിർധന പ്രവാസികളുടെ പെെട്ടന്നുള്ള ആസ്പത്രി ചെലവുകൾക്കും നാട്ടിലേക്ക് മടങ്ങുതിനുമുള്ള യാത്രാ ടിക്കറ്റിനുമായി ശിഹാബ് തങ്ങൾ റിലീഫ് സെൽ വഴി മുപ്പത് ലക്ഷം രൂപ, മുസഫർ നഗർ ബൈത്തുറഹ്മക്ക് പത്ത് ലക്ഷം രൂപ, ചെൈന്ന പ്രളയ ബാധിതരെ സഹായിക്കാൻ മൂന്ന് ലക്ഷം രൂപ, തൊഴിൽ പ്രതിസന്ധി നേരിടാൻ വിവിധ കമ്പനികളിലെ തൊഴിലാളികൾക്ക് ആശ്വാസമായി ഇരുപതിനായിരം റിയാൽ, നിർധനരായ പ്രവാസികൾക്ക് എഴുപത് പ്രവാസി ബൈത്തുറഹ്മ വീടുകൾ, ജിദ്ദ കെ.എം.സി.സി കീഴ്ഘടകങ്ങളുടെ സഹകരണത്തോടെ നിർമിച്ചു നൽകി എന്നിങ്ങനെ റെക്കോർഡ് റിലീഫ് പ്രവർത്തനങ്ങൾക്കാണ് ഈ കമ്മിറ്റി നേതൃത്വം നൽകിയത്.
ജന.സെക്രട്ടറി അബൂബക്കർ പ്രവർത്തന റിപോർട്ട് അവതരിപ്പിച്ചു. വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക പ്രസിദ്ധീകരണ രംഗത്ത് നടപ്പിലാക്കിയ പദ്ധതികളെ കൗൺസിൽ അംഗങ്ങൾ അഭിനന്ദിച്ചു.
നിതാഖാത്ത് കാലത്തും ഹജ്ജ് സേവന പ്രവർത്തനങ്ങളിലും ജിദ്ദ കെ.എം.സി.സിയുടെ പ്രവർത്തനങ്ങൾക്ക് കരുത്തേകിയ ഏരിയ, ജില്ല കമ്മിറ്റികളെയും പ്രവർത്തകരെയും സെൻട്രൽ കമ്മിറ്റി നന്ദിയോടെ സ്മരിക്കുന്നതായും വരുംകാലത്തെ സേവന പ്രവർത്തനങ്ങളിൽ വ്യാപൃതരാവാൻ മുൻ പന്തിയിലുണ്ടാവണമെന്നും സെൻട്രൽ കമ്മിറ്റി അഭ്യർഥിച്ചു.
ശറഫിയ ഇമ്പാല ഗാർഡനിൽ നടന്ന യോഗത്തിൽ പ്രസിഡൻറ് അഹമ്മദ് പാളയാട്ട് അധ്യക്ഷത വഹിച്ചു. നാഷണൽ കമ്മിറ്റി പ്രസിഡൻറ് കെ.പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു.
ട്രഷറർ അൻവർ ചേരങ്കൈ സാമ്പത്തിക റിപ്പോർട്ടും പി.എം.എ ജലീൽ സുരക്ഷ പദ്ധതി റിപോർട്ടും അവതരിപ്പിച്ചു.
പഴേരി കുഞ്ഞിമുഹമ്മദ്, നിസാം മമ്പാട്, റസാഖ് അണക്കായി, റസാഖ് മാസ്റ്റർ, സഹൽ തങ്ങൾ, ഇസ്മാഈൽ മുണ്ടക്കുളം എന്നിവർ സംസാരിച്ചു. സി.കെ ഷാക്കിർ സ്വാഗതവും നാസർ എടവനക്കാട് നന്ദിയും പറഞ്ഞു. ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ പുതിയ കമ്മിറ്റി രൂപവത്കരിക്കുതിനുള്ള കൗൺസിൽ യോഗം മെയ് 12ന് നടത്താനും തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
