അത്താഴ സ്നേഹവിരുന്നൊരുക്കി ചാരിറ്റി ഓഫ് പ്രവാസി മലയാളി
text_fieldsചാരിറ്റി ഓഫ് പ്രവാസി മലയാളി റിയാദ് സംഘടിപ്പിച്ച അത്താഴ വിരുന്ന് അബ്ദുൽ സലീം അർത്തിയിൽ ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: അത്താഴ സ്നേഹവിരുന്നൊരുക്കി Charity of Pravasi Malayali Riyadh. സുലൈമാനിയയിലെ ന്യൂ മലസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നൂറോളം പേർ പങ്കെടുത്തു. സാംസ്കാരിക ചടങ്ങ് സലിം അർത്തിയിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് അയ്യൂബ് കരൂപ്പടന്ന ആമുഖഭാഷണം നിർവഹിച്ചു.
ചെയർമാൻ നാസർ വണ്ടൂർ അധ്യക്ഷത വഹിച്ചു. സുലൈമാൻ വിഴിഞ്ഞം റമദാൻ സന്ദേശം നൽകി. ഏഴു വർഷമായി മുടങ്ങാതെ റമദാനിൽ അത്താഴ വിരുന്ന് നടത്തുന്നതായി സംഘാടകർ അറിയിച്ചു. സുധീർ കുമ്മിൾ, അസീസ് പവിത്ര, മാള മുഹിയുദ്ദീൻ, അഖിനാസ് കരുനാഗപ്പള്ളി, ജമാൽ വെള്ളൂർ, റഷീദ് ചിലങ്ക, ‘ക്ഷമ’ പ്രസിഡൻറ് തസ്നിം റിയാസ്, ബീഗം നാസർ എന്നിവർ സംസാരിച്ചു. ഹംസ കല്ലിങ്ങൽ, അഷ്റഫ് തൃത്താല, റിയാസ് റഹ്മാൻ, നിസാർ കൊച്ചാലുംമൂട്, സജ്ജാദ് കരൂപ്പടന്ന എന്നിവർ നേതൃത്വം നൽകി. ബാബു പട്ടാമ്പി നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

