ചാരിറ്റി ഓഫ് പ്രവാസി മലയാളി കേരളപ്പിറവി ആഘോഷം
text_fieldsചാരിറ്റി ഓഫ് പ്രവാസി മലയാളി റിയാദ് കുടുംബ സംഗമവും കേരളപ്പിറവി ദിനാഘോഷവും
ഷംനാദ് കരുനാഗപള്ളി ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: ചാരിറ്റി ഓഫ് പ്രവാസി മലയാളി കുടുംബ സംഗമവും കേരളപ്പിറവി ദിനാഘോഷവും സംഘടിപ്പിച്ചു. റിയാദിൽ നടന്ന സംഗമത്തിൽ 'കോവിഡ് മുന്‍കരുതലും ശൈത്യകാല രോഗങ്ങളും' എന്ന വിഷയത്തില്‍ ആരോഗ്യബോധവത്കരണ ക്ലാസ് ഡോ. അമിന സെറിന്‍ നയിച്ചു. പ്രസിഡൻറ് അയൂബ് കരൂപടന്ന ആമുഖ പ്രസംഗം നടത്തി. സാംസ്കാരിക സംഗമം ഷംനാദ് കരുനാഗപ്പള്ളി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ജോൺസൺ മാർകോസ് അധ്യക്ഷത വഹിച്ചു. ജയന് കൊടുങ്ങല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തി.
റാഫി പാങ്ങോട്, ഡോ. ജയചന്ദ്രന്, തസ്നീം റിയാസ്, ഡോ. അമിന സെറിൻ, നിസാർ കൊല്ലം എന്നിവർ സംസാരിച്ചു. സെക്രട്ടറി കുഞ്ചു സി. നായർ സ്വാഗതവും ക്ഷമി ജലീൽ നന്ദിയും പറഞ്ഞു. ജലീല്‍ കൊച്ചിെൻറ നേതൃത്വത്തില്‍ നടന്ന കലാസന്ധ്യയില്‍ സിറാജ് കോഴിക്കോട്, അന്‍സാര്‍, കബീര്‍ കടബന്സ്, മുനീര്‍, നിഷാദ്, സഫ സിറാസ്, ഹഫിസ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. ആൻഡ്രിയ ജോൺസെൻറ നേതൃത്വത്തില്‍ ചാരിറ്റി കുടുംബാംഗങ്ങള്‍ അവതരിപ്പിച്ച നൃത്തനൃത്യങ്ങള്‍ ചടങ്ങിന് മിഴിവേകി. റിഷി ലത്തീഫ്, മുജീബ് ചാവക്കാട്, സിമി ജോണ്സണ്, ഷംന ഷിറാസ് എന്നിവര്‍ നേതൃത്വം നൽകി. അഭി ജോയ് അവതാരകനായിരുന്നു.

