നവോദയ സഹായധനം കൈമാറി
text_fieldsനവോദയ ജിദ്ദ അൽസാമിർ യൂനിറ്റ് സഹായധനം അബ്ദുസ്സലാം പൂനൂരിൽനിന്ന് ജുനൈസ് താഴെക്കോടും ബഹാവുദ്ദീൻ പുലാമന്തോളും ചേർന്ന് സ്വീകരിക്കുന്നു
ജിദ്ദ: നവോദയ ജിദ്ദ അൽസാമിർ യൂനിറ്റ് സഹായധനം കൈമാറി. അബ്ദുൽ സലാം പൂനൂരിൽനിന്ന് നവോദയ സഫ രക്ഷാധികാരി ജുനൈസ് താഴെക്കോടും കൺവീനർ ബഹാവുദ്ദീൻ പുലാമന്തോളും ചേർന്നാണ് തുക സ്വീകരിച്ചത്. നവോദയ സഫ ഏരിയ സാമിർ യൂനിറ്റിലെ ഹൗസ് ഡ്രൈവറായ അംഗത്തിെൻറ ഭാര്യക്ക് ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് ഒറ്റപ്പാലത്തെ ആശുപത്രിയിലും പെരിന്തൽമണ്ണ ഇ.എം.എസ്, കൊച്ചി ആസ്റ്റർ മെഡി സിറ്റി എന്നിവിടങ്ങളിലും ചികിത്സ നടത്തിയിരുന്നു.
എങ്കിലും, ജീവൻ രക്ഷപ്പെടുത്താനായില്ല. പക്ഷേ, ചികിത്സക്കു ഭീമമായ തുക ബാധ്യത വന്ന വിവരം നവോദയ അൽസാമിറിലെ പ്രവർത്തകരെ അറിയിക്കുകയും തുടർന്ന് നടത്തിയ ചികിത്സാ ധനസഹായത്തിലേക്ക് പലരും സഹായിക്കുകയും ചെയ്തു. അൽസാമിറിലെ ഇമാദ് ബേക്കറിയിലെ ജോലിക്കാർക്കിടയിൽ സ്റ്റാലിെൻറ നേതൃത്വത്തിൽ സ്വരൂപിച്ച സാമ്പത്തിക സഹായം, മാനേജർ അബ്ദുസ്സലാം പൂനൂരിൽനിന്ന് നവോദയ സഫ രക്ഷാധികാരി ജുനൈസ് താഴെക്കോടും നവോദയ സഫ ഏരിയ ജീവകാരുണ്യ കൺവീനർ ബഹാവുദ്ദീൻ പുലാമന്തോളും കുടുംബത്തിനു കൈമാറാനായി ഏറ്റുവാങ്ങി.

